Latest NewsNewsIndia

പഞ്ചാബില്‍ റെക്കോര്‍ഡ് രേഖപ്പെടുത്തി കര്‍ഷകരുടെ തീയിടല്‍

 

അമൃത്സര്‍: പഞ്ചാബില്‍ വ്യാപകമായി കര്‍ഷകര്‍ വയലുകള്‍ക്ക് തീയിടുന്നു. ബുധനാഴ്ച മാത്രം സംസ്ഥാനത്ത് 3,634 വയലുകളില്‍ തീയിട്ടുന്നുവെന്നാണ് റിപ്പോര്‍ട്ട്. ലുധിയാന ആസ്ഥാനമായുള്ള പഞ്ചാബ് റിമോട്ട് സെന്‍സിംഗ് സെന്റര്‍ പുറത്തുവിടുന്ന കണക്ക് പ്രകാരം സെപ്റ്റംബര്‍ 15 മുതല്‍ നവംബര്‍ 2 വരെയുള്ള കാലയളവില്‍ 21,480 വയലുകളില്‍ തീയിട്ടുവെന്നാണ് വിവരം.

സംഗ്രൂരില്‍ മാത്രം 677 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ തീയിടലുകള്‍ ബുധനാഴ്ച റിപ്പോര്‍ട്ട് ചെയ്തതും സംഗ്രൂരിലാണ്. പട്യാലയില്‍ 395, ഫിറോസ്പൂരില്‍ 342, ബതിന്ദയില്‍ 317, ബര്‍ണാലയില്‍ 278, ലുധിയാനയില്‍ 198, മാന്‍സയില്‍ 191, മോഗയിലും മുക്ത്സറിലും 173 വീതവും ഫരീദ്കോട്ടില്‍ 167 കേസുകളും റിപ്പോര്‍ട്ട് ചെയ്തു.

2020ല്‍ ഇതേദിവസം സംസ്ഥാനത്ത് 3,590 കേസുകളും 2021ല്‍ 3,001 കേസുകളുമായിരുന്നു റിപ്പോര്‍ട്ട് ചെയ്തത്. അടുത്ത വിളയായ ഗോതമ്പും പച്ചക്കറികളും വിതയ്ക്കുന്നതിന് മുന്നോടിയായി വയലുകള്‍ വൃത്തിയാക്കാനാണ് വിളകളുടെ അവശിഷ്ടങ്ങള്‍ കര്‍ഷകര്‍ കത്തിക്കുന്നത്. എന്നാലിത് വായുവിന്റെ ഗുണനിലവാരത്തെ വലിയ തോതില്‍ ബാധിക്കുമെന്നതിനാല്‍ ഇക്കാര്യം നിയന്ത്രിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button