ErnakulamKeralaNattuvarthaLatest NewsNews

പ്രായപൂർത്തിയാകാത്ത പെൺ‍കുട്ടിയെ ലൈം​ഗീകമായി പീഡിപ്പിച്ചു : ഒഡിഷ സ്വദേശി അറസ്റ്റിൽ

ഒ​ഡി​ഷ രാ​യി​ട ജ​ഗ​ദ​ല്‍പു​ര്‍ സ്വ​ദേ​ശി ബി​രാ​സ​ന്‍ ക​ഡ്ര​ക​യെ​യാ​ണ് (22) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്

പെ​രു​മ്പാ​വൂ​ര്‍: അ​ന്യ സം​സ്ഥാ​ന തൊ​ഴി​ലാ​ളി ദ​മ്പ​തി​ക​ളു​ടെ 13 വ​യ​സ്സു​കാ​രി​യാ​യ മ​ക​ളെ ലൈം​ഗി​ക​മാ​യി ഉ​പ​ദ്ര​വി​ച്ച ഒ​ഡി​ഷ സ്വ​ദേ​ശി അ​റ​സ്റ്റി​ല്‍. ഒ​ഡി​ഷ രാ​യി​ട ജ​ഗ​ദ​ല്‍പു​ര്‍ സ്വ​ദേ​ശി ബി​രാ​സ​ന്‍ ക​ഡ്ര​ക​യെ​യാ​ണ് (22) പെ​രു​മ്പാ​വൂ​ര്‍ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ 30-ന് ​ചെ​റു​വേ​ലി​ക്കു​ന്ന​ത്താ​ണ് കേസിനാസ്പദമായ സം​ഭ​വം. തു​ട​ര്‍ന്ന്, ഒ​ളി​വി​ല്‍ പോ​യ ഇ​യാ​ള്‍, നാ​ട്ടി​ലേ​ക്ക് ര​ക്ഷ​പ്പെ​ടാ​ന്‍ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ആ​ലു​വ​യി​ല്‍ നി​ന്നാ​ണ് പ്ര​ത്യേ​ക അ​ന്വേ​ഷ​ണ​സം​ഘത്തിന്റെ പി​ടി​​യിലായത്.

Read Also : ഭാര്യ തന്ന ഹോർലിക്സ് കുടിച്ചതിന് പിന്നാലെ വെന്റിലേറ്ററിൽ: ഭാര്യ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചെന്ന് കെഎസ്ആർടിസി ജീവനക്കാരൻ

ഇ​ന്‍സ്‌​പെ​ക്ട​ര്‍ ആ​ര്‍. ര​ഞ്ജി​ത്, എ​സ്.​ഐ​മാ​രാ​യ റി​ന്‍സ് എം.​തോ​മ​സ്, ഗ്രീ​ഷ്മ ച​ന്ദ്ര​ന്‍, എ.​എ​സ്.​ഐ എം.​കെ. അ​ബ്ദു​ൽ സ​ത്താ​ര്‍, എ​സ്.​സി.​പി.​ഒ​മാ​രാ​യ പി.​എ. അ​ബ്ദു​ൽ മ​നാ​ഫ്, കെ.​എ. നൗ​ഷാ​ദ്, ടി.​പി. ശ​കു​ന്ത​ള തു​ട​ങ്ങി​യ​വ​രുടെ നേതൃത്വത്തിലുള്ള അ​ന്വേ​ഷ​ണ​സം​ഘ​മാണ് പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button