Latest NewsNewsSaudi ArabiaInternationalGulf

പൊതുസ്വത്ത് അപഹരിച്ചു: 11 പേർക്ക് 65 വർഷത്തെ തടവും പിഴയും വിധിച്ച് പബ്ലിക് പ്രോസിക്യൂഷൻ

റിയാദ്: പൊതുസ്വത്ത് അപഹരിച്ചതിന് 11 പേർക്ക് ശിക്ഷ വിധിച്ച് സൗദി അറേബ്യ. പ്രതികളായ 11 പേർക്ക് 65 വർഷത്തെ തടവും 29 ദശലക്ഷം റിയാൽ പിഴയുമാണ് സൗദി പബ്ലിക് പ്രോസിക്യൂഷൻ വിധിച്ചത്. പൊതു പണം ധൂർത്തടിക്കാൻ വേണ്ടി സംഘടിത ക്രിമിനൽ സംഘം രൂപീകരിച്ചതിന് 11 പേർക്കെതിരെയും വാണിജ്യ സ്ഥാപനങ്ങൾക്കെതിരെയും കുറ്റപത്രം സമർപ്പിച്ചതായി പ്രോസിക്യൂഷൻ വ്യക്തമാക്കി.

Read Also: ഭാര്യ തന്ന ഹോർലിക്സ് കുടിച്ചതിന് പിന്നാലെ വെന്റിലേറ്ററിൽ: ഭാര്യ വിഷം തന്ന് കൊല്ലാൻ ശ്രമിച്ചെന്ന് കെഎസ്ആർടിസി ജീവനക്കാരൻ

പ്രതികൾ കുറ്റകൃത്യങ്ങൾ നടത്താൻ വേണ്ടി ഉപയോഗിച്ച വസ്തുവകകളും സംവിധാനങ്ങളും കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണവും കണ്ടുകെട്ടാനും പബ്ലിക് പ്രോസിക്യൂഷൻ ഉത്തരവിട്ടു. പ്രതികളുടെ ഉടമസ്ഥതയിലുള്ള വ്യാപാര സ്ഥാപനങ്ങളെ സർക്കാർ വകുപ്പുകളുമായി കരാറുകൾ ഒപ്പുവയ്ക്കുന്നതിൽ നിന്നും വിലക്കുകയും ചെയ്തു. കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ, ഒളിച്ചുകളി, ബാങ്കിങ് മോണിറ്ററിങ് സംവിധാനം ലംഘിക്കൽ തുടങ്ങി നിരവധി കുറ്റകൃത്യങ്ങളാണ് നിയമ ലംഘകർ നടത്തിയിട്ടുള്ളത്.

കുറ്റകൃത്യത്തിൽ ഉൾപ്പെട്ട വിദേശികളെ ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം നാടു കടത്താനും പബ്ലിക് പ്രോസിക്യൂഷൻ വിധിച്ചു.

Read Also: പെന്‍ഷന്‍ പ്രായം 60 ആക്കി ഉയര്‍ത്തിയ നടപടി അറിഞ്ഞില്ല, സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button