Latest NewsNewsInternationalGulfOman

വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കരുത്: മുന്നറിയിപ്പുമായി ഒമാൻ

മസ്‌കത്ത്: വാണിജ്യ ആവശ്യങ്ങൾക്കായി ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കരുതെന്ന് മുന്നറിയിപ്പ് നൽകി ഒമാൻ. മിനിസ്ട്രി ഓഫ് കോമേഴ്സ്, ഇൻഡസ്ടറി ആൻഡ് ഇൻവെസ്റ്റ്മെന്റ് പ്രമോഷനാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകി. വാണിജ്യ ആവശ്യങ്ങൾക്കായി, പ്രത്യേക ലൈസൻസ് കൂടാതെ, ദേശീയ പതാക, ദേശീയ ചിഹ്നം എന്നിവ ഉപയോഗിക്കുന്നതിനെതിരെയാണ് ഒമാൻ മുന്നറിയിപ്പ് നൽകിയത്.

Read Also: ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി; ഡിജിറ്റൽ സർവേയിലൂടെ കേരളം രാജ്യത്തിനു മാതൃകയാകും: മുഖ്യമന്ത്രി

വാണിജ്യ ആവശ്യങ്ങൾക്കായി ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നതിന് ലൈസൻസ് നിർബന്ധമാണെന്ന് മന്ത്രാലയം അറിയിച്ചു. വാണിജ്യ ആവശ്യങ്ങൾക്കായി ഇവ ഉപയോഗിക്കുന്ന സ്ഥാപനങ്ങൾ അധികൃതരിൽ നിന്ന് മുൻകൂറായി ലൈസൻസ് എടുക്കേണ്ടതാണ്. അപേക്ഷകൾ വിവിധ ഗവർണറേറ്റുകളിലെ മന്ത്രാലയത്തിന്റെ ഓഫീസുകളിൽ സമർപ്പിക്കാം. ഈ അപേക്ഷകളോടൊപ്പം ഇത്തരം ചിഹ്നങ്ങൾ ഉൾപ്പെടുത്തുന്ന വാണിജ്യ ഉത്പന്നത്തിന്റെ മാതൃകകളും സമർപ്പിക്കണം.

ലൈസൻസ് കൂടാതെ വാണിജ്യ ആവശ്യങ്ങൾക്കായി ഒമാൻ ദേശീയ പതാക, ദേശീയ ചിഹ്നം, രാജ്യത്തിന്റെ ഭൂപടം എന്നിവ ഉപയോഗിക്കുന്നവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്.

Read Also: കൃഷി മന്ത്രിയുമായി ചർച്ച നടത്തി, ജയ അരി ഒഴികെയുള്ള ഇനങ്ങൾ ഡിസംബർ മുതൽ നേരിട്ട് എത്തിക്കും: മന്ത്രി ജി.ആർ അനിൽ

shortlink

Related Articles

Post Your Comments

Related Articles


Back to top button