മോഹൻലാൽ അവതാരകനായി എത്തുന്ന ബിഗ് ബോസ് മലയാളം സീസണ്‍ 3 പ്രഖ്യാപിക്കപ്പെട്ടതോടെ മത്സരാർത്ഥികൾ ആരെല്ലാമാണെന്ന ചർച്ചയാണ് സോഷ്യൽ മീഡിയയിൽ. ഈ ഷോയിലേയ്ക്ക് കരിക്ക് സീരിസിലെ ജോര്‍ജ് എന്ന അനു കെ. അനിയനും എത്തുമെന്ന റിപ്പോര്‍ട്ടുകളും സജീവമായി. ബിഗ് ബോസിലേക്ക് പോയി വില കളയരുതെന്നാണ് അനുവിനോട് ആരാധകർ പറയുന്നത്.
ഇപ്പോഴിതാ ബിഗ് ബോസുമായി ചേർത്ത് നടക്കുന്ന പ്രചാരണങ്ങളോട് പ്രതികരിച്ചിരിക്കുകയാണ് അനു കെ. അനിയന്‍. ബിഗ് ബോസില്‍ താനും മത്സരാര്‍ത്ഥിയാകുന്നു എന്നത് വ്യാജവാര്‍ത്തയാണ് എന്നാണ് അനു വ്യക്തമാക്കിയിരിക്കുന്നത്.
സീസണ്‍ 3യില്‍ അനു ഉണ്ടെന്നുള്ള തരത്തില്‍ ഒരു യൂട്യൂബ് ചാനലില്‍ വന്ന സ്‌ക്രീന്‍ ഷോട്ട് ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി പങ്കുവെച്ചാണ് താരം പ്രതികരിച്ചത്. ‘വ്യാജവാര്‍ത്ത..മനസാ വാചാ കര്‍ണാടക ഞാന്‍ അറിഞ്ഞിട്ടില്ല….’ എന്നാണ് അനു സ്റ്റോറിയായി പങ്കുവച്ചിരിക്കുന്നത്.
Post Your Comments