Latest NewsKeralaNews

ഡിജിറ്റൽ റീസർവേ പദ്ധതിക്കു തുടക്കമായി; ഡിജിറ്റൽ സർവേയിലൂടെ കേരളം രാജ്യത്തിനു മാതൃകയാകും: മുഖ്യമന്ത്രി

തിരുവനന്തപുരം: വരുന്ന നാലു വർഷംകൊണ്ടു കേരളത്തെ ശാസ്ത്രീയമായി സർവേ ചെയ്ത് കൃത്യമായ ഭൂസർവേ റെക്കോഡുകൾ തയാറാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ഡിജിറ്റൽ റീസർവേ പദ്ധതിക്ക് തുടക്കമായി. ‘എന്റെ ഭൂമി’ എന്നു പേരിട്ടിരിക്കുന്ന പദ്ധതി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ഡിജിറ്റൽ റീസർവേ പൂർത്തിയാകുന്നതോടെ പൂർണമായും തെറ്റുകളില്ലാതെയും കാലതാമസമില്ലാതെയും ഭൂസംബന്ധമായ വിവരങ്ങൾ സേവനങ്ങളും ജനങ്ങൾക്കു ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ആരോഗ്യ, വിദ്യാഭ്യാസ, പാർപ്പിട മേഖലകളിലെ ജനകീയ ഇടപെടലുകളിലൂടെ കേരളം രാജ്യത്തിനു നൽകിയ മാതൃക ഡിജിറ്റൽ റീസർവേയിലുമുണ്ടാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

നാലു വർഷം കൊണ്ടു കേരളത്തിന്റെ ഡിജിറ്റൽ റീസർവേ പൂർത്തിയാകുമെന്നും അതോടെ രാജ്യത്ത് സമ്പൂർണ ഡിജിറ്റൽ റീസർവേ നടപ്പാക്കുന്ന ആദ്യ സംസ്ഥാനമായി കേരളം മാറുമെന്നും ചടങ്ങിൽ അധ്യക്ഷത വഹിച്ച റവന്യൂ മന്ത്രി കെ. രാജൻ പറഞ്ഞു. ഡിജിറ്റൽ റീസർവേയുമായി ബന്ധപ്പെട്ടു സർവേയും ഭൂരേഖയും വകുപ്പ് തയാറാക്കിയ തീം സോങ് നിയമസഭാ സ്പീക്കർ എ.എൻ. ഷംസീർ പ്രകാശനം ചെയ്തു.

കോൾ സെന്ററിന്റെ ലോഞ്ചിങ് പ്ലാനിങ് ബോർഡ് വൈസ് ചെയർമാൻ പ്രൊഫ. വി.കെ രാമചന്ദ്രൻ നിർവഹിച്ചു.

മന്ത്രിമാരായ വി. ശിവൻകുട്ടി, ആന്റണി രാജു, ജി.ആർ അനിൽ, എം.ബി രാജേഷ്, വി.കെ പ്രശാന്ത് എം.എൽ.എ, ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി, റവന്യൂ വകുപ്പ് അഡിഷണൽ ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക്, വാർഡ് കൗൺസിലർ രാഖി രവികുമാർ, ലാൻഡ് റവന്യൂ കമ്മിഷണർ കെ. ബിജു, സർവെയും ഭൂരേഖയും വകുപ്പ് ഡയറക്ടർ സീറാം സാംബശിവ റാവു, തിരുവന്തപുരം ജില്ലാ കളക്ടർ ജെറോമിക് ജോർജ്, ലാൻഡ് ബോർഡ് സെക്രട്ടറി അർജുൻ പാണ്ഡ്യൻ, പ്ലാനിങ് ബോർഡ് അംഗം വി. നമശിവായം, സർവെ ഓഫ് ഇന്ത്യ റീജിയണൽ ഡയറക്ടർ മഹേഷ് രവീന്ദ്രനാഥൻ, എൻഐസി സ്റ്റേറ്റ് ഇൻഫർമാറ്റിക്സ് ഓഫിസർ പി.വി മോഹൻ കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button