തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ നിന്ന് രക്ഷനേടാന്‍ ദളിത് നിയമവിദ്യാര്‍ത്ഥിനിയെ വിവാഹം കഴിച്ച ശേഷം സ്ത്രീധന പീഡനമെന്ന് ആരോപണം. തിരുവനന്തപുരം ആര്യനാട് സ്വദേശിക്കെതിരെ നല്‍കിയ പരാതിയില്‍ ആര്യനാട് പൊലീസ് നടപടിയെടുക്കുന്നില്ലെന്ന് കാണിച്ച് വിദ്യാര്‍ത്ഥിനി തിരുവനന്തപുരം റൂറല്‍ എസ്പിക്ക് പരാതി നല്‍കി.
Read Also: ഹോട്ടലില്‍ വച്ച് പോലീസ് കസ്റ്റഡിയിൽ നിന്ന് ചാടിപ്പോയ പ്രതി ബാർബർഷോപ്പിൽ വച്ച് പിടിയില്‍
ബലാത്സംഗ കേസില്‍നിന്ന് രക്ഷപ്പെടാന്‍ യുവാവ് വിവാഹം കഴിച്ചെന്നും, വിവാഹശേഷം ദേഹോപദ്രവം എല്‍പ്പിക്കുന്നുവെന്നുമാണ് പെണ്‍കുട്ടി ആര്യനാട് പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. യുവതിയുടെ ഭാര്‍ത്താവ്, അവരുടെ മാതാപിതാക്കള്‍ എന്നിവരെ പ്രതികളാക്കിയെങ്കിലും പൊലീസ് തുടര്‍നടപടി സ്വീകരിക്കുന്നില്ലെന്ന് റൂറല്‍ എസ്പിക്ക് നല്‍കിയ പരാതിയില്‍ പറയുന്നു.
സമൂഹമാധ്യമങ്ങളിലൂടെ പരിചയപ്പെട്ട യുവാവ്, പെണ്‍കുട്ടി ആശുപത്രിയില്‍ കഴിയവെ മുറിയിലെത്തി പീഡിപ്പിച്ചെന്നാണ് ആദ്യ പരാതി. കേസില്‍ അറസ്റ്റിലാകുമെന്ന് ഉറപ്പായതോടെ വിവാഹം കഴിക്കുകയായിരുന്നു.
വിവാഹരാത്രി മുതല്‍ ദേഹോപദ്രവവും ആക്രമണവും തുടങ്ങിയെന്ന് പെണ്‍കുട്ടി പറയുന്നു. സ്ത്രീധനത്തിനു വേണ്ടിയുള്ള ശാരീരിക ആക്രമണത്തിനു പുറമെ ഭര്‍ത്താവിന്റെ കുടുംബം ജാതി അധിക്ഷേപം നടത്തുന്നുവെന്നും പെണ്‍കുട്ടി പറയുന്നു.
Post Your Comments