ഉപയോക്താക്കൾക്ക് നിരവധി തരത്തിലുള്ള സേവനങ്ങൾ നൽകുന്നതിൽ
മുൻപന്തിയിൽ നിൽക്കുന്ന ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമാണ് വാട്സ്ആപ്പ്. ഇത്തരത്തിൽ, ഉപയോക്താക്കൾ കാത്തിരുന്ന ഫീച്ചറുമായാണ് വാട്സ്ആപ്പ് എത്തുന്നത്. റിപ്പോർട്ടുകൾ പ്രകാരം, സ്വന്തം അക്കൗണ്ടിലേക്ക് മെസേജ് അയക്കാൻ സാധിക്കുന്ന സൗകര്യമാണ് വാട്സ്ആപ്പ് വികസിപ്പിക്കുന്നത്. ‘മെസേജ് വിത്ത് യുവർസെൽഫ്’ എന്നാണ് പുതിയ ഫീച്ചറിന് പേര് നൽകിയിരിക്കുന്നത്.
വാട്സ്ആപ്പിലെ ‘ന്യൂ ചാറ്റ്’ ബട്ടൺ തുറന്നാൽ ഉപയോക്താക്കൾക്ക് ഈ സൗകര്യം ഉപയോഗിക്കാൻ സാധിക്കും. നിലവിൽ, ‘ന്യൂ ചാറ്റ്’ ബട്ടണിൽ ന്യൂ ഗ്രൂപ്പ്, ന്യൂ കോൺടാക്ട് ബട്ടണുകളാണ് ഉള്ളത്. പുതിയ അപ്ഡേറ്റ് എത്തുന്നതോടെ, ന്യൂ ചാറ്റ് ബട്ടൺ തുറന്നാൽ ‘ന്യൂ കമ്മ്യൂണിറ്റി’ എന്നുള്ള പ്രത്യേക ഫീച്ചർ കാണാൻ സാധിക്കും. ഇവ സ്ക്രോൾ ചെയ്ത് സ്വന്തം കോൺടാക്ട് സെലക്ട് ചെയ്ത് മെസേജുകൾ അയക്കാവുന്നതാണ്.
ടെക്സ്റ്റ് മെസേജ്, മീഡിയ ഫയലുകൾ എന്നിവ സ്വന്തം അക്കൗണ്ടിലേക്ക് തന്നെ അയക്കാൻ കഴിയും. നിലവിൽ, ആൻഡ്രോയിഡ് ബീറ്റ ഉപയോക്താക്കൾക്ക് മാത്രമാണ് പരീക്ഷണാടിസ്ഥാനത്തിൽ ഈ സൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
Post Your Comments