വാഷിംഗ്ടണ്‍ : ഗുജറാത്തില്‍ കേബിള്‍ പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ചവര്‍ക്ക് അനുശോചനം അറിയിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. ഞങ്ങളുടെ ഹൃദയം ഇന്ന് ഇന്ത്യയ്ക്കൊപ്പമാണ്. പാലം അപകടത്തില്‍ മരിച്ചവര്‍ക്ക് ഞങ്ങളുടെ അനുശോചനം അറിയിക്കുന്നു. ഗുജറാത്തിലെ ജനങ്ങളുടെ ദുഃഖത്തില്‍ തങ്ങളും പങ്കാളികളാകുന്നു എന്ന് അദ്ദേഹം അറിയിച്ചു.
Read Also: വീണ്ടും തെരുവുനായ ആക്രമണം: സ്കൂൾ വരാന്തയിൽവച്ച് വിദ്യാർത്ഥിയെ തെരുവുനായ കടിച്ചു
അമേരിക്കയും ഇന്ത്യയും ഒഴിച്ചുകൂടാനാവാത്ത പങ്കാളികളാണ്. നമ്മുടെ പൗരന്മാര്‍ക്കിടയില്‍ ആഴത്തിലുള്ള ബന്ധമുണ്ട്. ഈ പ്രയാസകരമായ സമയത്തും ഞങ്ങള്‍ ഇന്ത്യന്‍ ജനതയ്‌ക്കൊപ്പം
നില്‍ക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസമാണ് ഏവരെയും കണ്ണീരിലാഴ്ത്തിയ പാലം അപകടം ഉണ്ടായത്. അപകടസമയത്ത് പാലത്തില്‍ 500ഓളം പേര്‍ നിന്നിരുന്നുവെന്നാണ് വിവരം. അനുവദനീയമായ എണ്ണത്തില്‍ കൂടുതല്‍ പേര്‍ പാലത്തില്‍ കയറിയതാണ് അപകടത്തിലേക്ക് വഴിവെച്ചതെന്നാണ് സൂചന. സംഭവത്തില്‍ പാലത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയ അജന്ത ഇന്‍ഫ്രാസ്ട്രക്ച്ഛര്‍ ലിമിറ്റഡിന്റെ ഒമ്പത് ജോലിക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അന്വേഷണം പുരോഗമിക്കുകയാണ്.
Post Your Comments