ജിദ്ദ: വനിതാ അഭിഭാഷകർക്കായി 700 പുതിയ ലൈസൻസുകൾ അനുവദിച്ച് സൗദി. രാജ്യത്തുടനീളമുള്ള ലൈസൻസുള്ള വനിതാ അഭിഭാഷകരുടെ എണ്ണം ഇതോടെ 2100 ആയി. നീതിന്യായ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. നജീസ് പോർട്ടലിലൂടെ അഭിഭാഷകർക്കും ട്രെയിനികൾക്കുമായി ഇലക്ട്രോണിക് സേവനങ്ങൾ നൽകിയിട്ടുണ്ടെന്ന് മന്ത്രാലയം അറിയിച്ചു.
മന്ത്രാലയത്തിന്റെ ആസ്ഥാനമോ നിയമ സ്ഥാപനത്തിന്റെ ജനറൽ അഡ്മിനിസ്ട്രേഷനോ സന്ദർശിക്കാതെ തന്നെ ലൈസൻസ് ലഭ്യമാക്കാൻ ഈ നടപടി സഹായകരമാണ്. അഭിഭാഷകരെ പിന്തുണയ്ക്കുന്നതിനും ഗുണഭോക്താക്കൾക്ക് സൗകര്യമൊരുക്കുന്നതിനും അവരുടെ സമയവും പ്രയത്‌നവും ലാഭിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പുരുഷ, വനിതാ അഭിഭാഷകർക്കായി നാജിസ് പോർട്ടലിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നതെന്നും അധികൃതർ കൂട്ടിച്ചേർത്തു.
Post Your Comments