തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളില്‍ പെന്‍ഷന്‍ പ്രായം ഏകീകരിച്ചു. പെന്‍ഷന്‍ പ്രായം അറുപതാക്കി ധനവകുപ്പ് ഉത്തരവിറക്കി. 122 പൊതുമേഖല സ്ഥാപനങ്ങള്‍ക്കും 6 ധനകാര്യ കോര്‍പ്പറേഷനുകള്‍ക്കും ഈ ഉത്തരവ് ബാധകമായിരിക്കും.എന്നാല്‍ നിലവില്‍ വിരമിച്ചവര്‍ക്ക് ഈ ഉത്തരവ് ബാധകമായിരിക്കില്ല.
എന്നാല്‍ കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി എന്നിവിടങ്ങളില്‍ ഈ പ്രായപരിധി തല്‍ക്കാലം ഏര്‍പ്പെടുത്തില്ല. ഈ സ്ഥാപനങ്ങളില്‍ പഠനത്തിന് ശേഷമാണ് തീരുമാനമെടുക്കുക.
2017 ല്‍ രൂപീകരിച്ച വിദഗ്ധ സമിതിയായ റിയാബ് (പബ്ലിക് സെക്ടര്‍ റീസ്ട്രക്ചറിങ് ആന്‍ഡ് ഇന്റേണല്‍ ഓഡിറ്റ് ബോര്‍ഡ് ) റിപ്പോര്‍ട്ട് കഴിഞ്ഞ ഏപ്രില്‍ 22ന് മന്ത്രിസഭാ യോഗം പരിഗണിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഉത്തരവിറങ്ങിയത്.
Post Your Comments