Latest NewsKeralaNews

തലമുടി തഴച്ചു വളരാന്‍ കഴിക്കാം ഈ പച്ചക്കറികള്‍…

ആരോഗ്യമുള്ള തലമുടി ആഗ്രഹിക്കാത്തവരായി ആരുമുണ്ടാകില്ല. എന്നാല്‍ തലമുടി കൊഴിച്ചിലാണ് ഇന്ന് പലരും നേരിടുന്ന ഒരു പ്രശ്നം. പല കാരണങ്ങള്‍ കൊണ്ടും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാം. തലമുടിയുടെ വളര്‍ച്ചയ്ക്ക് പ്രോട്ടീനിനൊപ്പം വിറ്റാമിനുകളും മിനറലുകളും ആവശ്യമാണ്. വിറ്റാമിനുകളുടെ കുറവ് കൊണ്ടാണ് പലപ്പോഴും തലമുടിയുടെ കരുത്ത് കുറയുന്നത് എന്നാണ് വിദഗ്ധര്‍ പറയുന്നത്.

അതിനാല്‍ തലമുടിയുടെ ആരോഗ്യത്തിനായി വിറ്റാമിനുകളും മറ്റ് പോഷകങ്ങളും അടങ്ങിയ ചില പച്ചക്കറികളെ പരിചയപ്പെടാം…

ഇലക്കറികൾ ആണ് ആദ്യമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. പോഷകങ്ങള്‍ ധാരാളം അടങ്ങിയ ഇലക്കറികൾ  തലമുടി കൊഴിച്ചില്‍ തടയാനും തലമുടി വളരാനും സഹായിക്കും. പ്രത്യേകിച്ച് ഇലക്കറികളില്‍ വളരെ പ്രാധാന്യം അർഹിക്കുന്നവയാണ് ചീരകൾ. വിറ്റാമിനുകളുടെ കലവറയാണ് ചീര. വിറ്റാമിന്‍ എ, ബി, സി, ഇ, പൊട്ടാസ്യം, കാത്സ്യം തുടങ്ങിയ ഒട്ടേറെ ഘടകങ്ങള്‍ ഇവയിലുണ്ട്. ഇതില്‍ പാലക് ചീര ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്.

ക്യാരറ്റ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എയും ബീറ്റാകരോട്ടിനും മറ്റ് പോഷകങ്ങളും അടങ്ങിയ ക്യാരറ്റ് കഴിക്കുന്നത് തലമുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ഇവയിലെ ആന്‍റി ഓക്സിഡന്‍റുകള്‍ രോഗപ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുകയും ചെയ്യും

തക്കാളി ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ എ അടങ്ങിയ ഇവ തലമുടിയുടെ വളര്‍ച്ചയ്ക്ക് ഏറെ ഗുണം ചെയ്യും.

ബീറ്റ്റൂട്ട് ആണ് നാലാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം വിറ്റമിനുകളും നാരുകളും ആന്റി ഓക്‌സിഡന്റുകളും ഇവയില്‍ അടങ്ങിയിരിക്കുന്നു. അതുകൊണ്ട് തന്നെ നിരവധി ആരോഗ്യ ഗുണങ്ങളും ഇവയ്ക്കുണ്ട്. വിറ്റാമിന്‍ എ, ബി 6, സി നാരുകള്‍, പൊട്ടാസ്യം, മഗ്‌നീഷ്യം, ഇരുമ്പ്, ഫോളിക്കാസിഡ്, സിങ്ക്, കാര്‍ബോഹൈഡ്രേറ്റ്, മാംഗനീസ് തുടങ്ങിയവ ബീറ്റ്റൂട്ടില്‍ അടങ്ങിയിട്ടുണ്ട്. തലമുടി ആരോഗ്യത്തോടെ വളരാന്‍  ബീറ്റ്റൂട്ട് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്.

മധുരക്കിഴങ്ങ് ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ധാരാളം പോഷ​ക​ഗുണങ്ങൾ അടങ്ങിയ ഒന്നാണ് മധുരക്കിഴങ്ങ്. ഫൈബർ ധാരാളം അടങ്ങിയ മധുരക്കിഴങ്ങ് പേര് പോലെ തന്നെ നല്ല മധുരമുള്ളതുമാണ്. വിറ്റാമിന്‍ എ അടങ്ങിയിട്ടുള്ളതിനാല്‍ ഇവ തലമുടിയുടെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

shortlink

Related Articles

Post Your Comments

Related Articles


Back to top button