Latest NewsKerala

വിഴിഞ്ഞം സമരത്തിനെതിരെ കൈകോർത്ത് ബിജെപിയും സിപിഎമ്മും

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ സമരക്കാർക്കതിരെ കൈകോർത്ത് ബിജെപിയും സിപിഎമ്മും. തുറമുഖ പദ്ധതി നടപ്പാക്കണമെന്ന് ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിലേക്ക് നടത്തിയ മാര്‍ച്ചിൽ സിപിഎം, ബിജെപി നേതാക്കള്‍ ഒരുമിച്ച് പങ്കെടുത്തു. മാർച്ചിന്റെ സമാപന വേദിയിൽ സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ബിജെപി നേതാവ് വിവി രാജേഷുമാണ് വേദി പങ്കിട്ടത്.

വിഴിഞ്ഞം മുല്ലൂരില്‍ നിന്നാണ് മാര്‍ച്ച് ആരംഭിച്ചത്. ഉച്ചയോടെ സെക്രട്ടറിയേറ്റിന് മുന്നില്‍ എത്തിയപ്പോള്‍ സമാപന യോഗത്തിലാണ് ഇവര്‍ ഒരുമിച്ചെത്തിയത്. സമരത്തിന് എതിരായ നിലപാടാണ് രണ്ടു പാര്‍ട്ടികളും സ്വീകരിച്ചിരിക്കുന്നത്. വിഴിഞ്ഞം സമരത്തിന് എതിരെ ജനങ്ങള്‍ അണിനിരക്കണമെന്ന് ആനാവൂര്‍ നാഗപ്പന്‍ ആവശ്യപ്പെട്ടു. കേന്ദ്രവും സംസ്ഥാനവും ഒരുമിച്ച് നടത്തുന്ന പദ്ധതിയായതിനാലാണ് ഒരുവേദിയില്‍ എത്തിയത് എന്ന് വിവി രാജേഷ് പറഞ്ഞു.

മുല്ലൂരില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറും മാര്‍ച്ചില്‍ പങ്കെടുത്തു. സമരസമിതിക്കെതിരെ കടുത്ത വിയോജിപ്പാണ് ഭരണപക്ഷത്തിനുള്ളത്. കലാപത്തിനുള്ള ശ്രമമാണെന്നാണ് മന്ത്രിമാരടക്കമുള്ളവരുടെ ആരോപണം. വിഴിഞ്ഞം തുറമുഖത്തിനെതിരായ സമര സമിതിക്ക് ബദലായാണ് തുറമുഖത്തിനനുകൂലമായ പുതിയ സമര സമിതി രൂപപ്പെട്ടിരിക്കുന്നത്. വിഴിഞ്ഞം സമരസമിതിക്കെതിരെയുള്ള സമരത്തെ പിന്തുണയ്ക്കുമെന്ന് സിപിഎം ആനാവൂർ നാഗപ്പൻ പറഞ്ഞു.

 

 

 

shortlink

Related Articles

Post Your Comments

Related Articles


Back to top button