NewsLife Style

നെല്ലിക്ക കഴിക്കൂ, ഗുണങ്ങൾ ഇതാണ്

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നെല്ലിക്ക മികച്ച ഓപ്ഷനാണ്

ധാരാളം പോഷകങ്ങളുടെ കലവറയാണ് നെല്ലിക്ക. ആന്റി ഓക്സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ നെല്ലിക്ക ആരോഗ്യത്തിന് ഒട്ടനവധി ഗുണങ്ങൾ നൽകുന്നുണ്ട്. ദിവസവും നെല്ലിക്ക കഴിച്ചാലുള്ള ഗുണങ്ങളെ കുറിച്ച് പരിചയപ്പെടാം.

രോഗ പ്രതിരോധശേഷി വർദ്ധിപ്പിക്കാൻ നെല്ലിക്ക മികച്ച ഓപ്ഷനാണ്. ഇവയിൽ ആന്റി ബാക്ടീരിയൽ, ആന്റി വൈറൽ ഗുണങ്ങൾ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് കൂടുതൽ പ്രതിരോധം നൽകും. വെളുത്ത രക്താണുക്കളുടെ എണ്ണം വർദ്ധിപ്പിക്കാൻ നെല്ലിക്ക മികച്ച ഓപ്ഷനാണ്.

Also Read: പുതിയ മാറ്റങ്ങളുമായി യൂട്യൂബ്, ഏറ്റവും പുതിയ ഫീച്ചറുകൾ ഇതാണ്

ഹൃദ്രോഗത്തിനുള്ള സാധ്യത കുറയ്ക്കാൻ നെല്ലിക്ക പ്രത്യേക കഴിവുണ്ട്. നെല്ലിക്കയ്ക്ക് കഴിക്കുന്നതിലൂടെ ഹൃദയ ധമനികളിൽ കൊളസ്ട്രോൾ അടിഞ്ഞു കൂടുന്നത് തടയാൻ സാധിക്കും. ഹൃദയാരോഗ്യം നിലനിർത്താൻ നെല്ലിക്ക വളരെ നല്ലതാണ്.

ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഡയറ്റിൽ നെല്ലിക്ക ഉൾപ്പെടുത്താവുന്നതാണ്. ഉപാപചയ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തി കൊഴുപ്പ് എരിയിച്ച് കളയാൻ നെല്ലിക്ക സഹായിക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button