ജനീവ: പൊതുജനാരോഗ്യത്തിന് ഭീഷണി ഉയര്‍ത്തുന്ന ഫംഗല്‍ പകര്‍ച്ചരോഗാണുക്കളുടെ മുന്‍ഗണനാ പട്ടിക പുറത്ത് വിട്ട് ലോകാരോഗ്യ സംഘടന. ഓസ്‌ട്രേലിയയിലെ സിഡ്‌നി സര്‍വകലാശാലയില്‍ നടന്ന ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ‘ഫംഗല്‍ പ്രിയോറിറ്റി പാത്തജന്‍സ് ലിസ്റ്റ്’ എന്ന പട്ടിക തയ്യാറാക്കിയത്.
ആഗോള താപനത്തിന്റെയും വര്‍ദ്ധിച്ചു വരുന്ന രാജ്യാന്തര യാത്രകളുടെയും വ്യാപാരത്തിന്റെയും ഫലമായി ഫംഗല്‍ രോഗങ്ങള്‍ സംഭവിക്കുന്നതിന്റെ നിരക്കും ദൂരപരിധിയിലും വികസിക്കുന്നതായി ഗവേഷണങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. കോവിഡ് മഹാമാരിയുടെ സമയത്ത് ആശുപത്രിയിലായ രോഗികളില്‍ ഫംഗല്‍ അണുബാധ വ്യാപകമായിരുന്നു. ഫംഗല്‍ അണുബാധകള്‍ വളരുന്നു എന്നത് മാത്രമല്ല അവ മരുന്നുകളോട് കൂടുതല്‍ പ്രതിരോധശേഷി കൈവരിക്കുന്നു എന്നതും ആശങ്കയുളവാക്കുന്ന സംഗതിയാണെന്ന് ലോകാരോഗ്യ സംഘടന അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍, ആന്റിമൈക്രോബിയല്‍ റെസിസ്റ്റന്‍സ് ഡോ. ഹനാന്‍ ബാല്‍ഖി പറയുന്നു.
Post Your Comments