കീവ്: യുക്രെയ്ന് യുദ്ധം അവസാനിക്കുന്നതു വരെ റഷ്യന്‍ പ്രസിഡന്റ് സ്ഥാനത്ത് വ്ളാദിമിര്‍ പുടിന് തുടരില്ലെന്ന സൂചന നല്കി യുക്രെയ്ന്. പുടിനെ പ്രസിഡന്റ് പദവിയില്‍നിന്ന് നീക്കുന്നതിന് ചര്‍ച്ചകള്‍ നടക്കുകയാണെന്ന് യുക്രെയ്ന് ഡിഫന്‍സ് ഇന്റലിജന്‍സ് ചീഫിനെ ഉദ്ധരിച്ച് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
Read Also:ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്: പ്രധാനമന്ത്രി
പുടിനെ അധികാരത്തില്‍ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ച് റഷ്യന്‍ ഉദ്യോഗസ്ഥര്‍ സജീവമായി ചര്‍ച്ച നടത്തുകയാണെന്ന് മേജര്‍ ജനറല്‍ കെറിലോ ബുഡനോവ് പറഞ്ഞതായി മിറര്‍ റിപ്പോര്‍ട്ട് ചെയ്തു. ഖേര്‍സണ്‍ തിരിച്ചുപിടിക്കാനുള്ള പ്രത്യാക്രണം ശക്തമാക്കുന്നതിനിടെയാണ് യുക്രെയ്ന് സര്‍ക്കാറിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍. അധിനിവേശത്തിന്റെ തുടക്കം മുതല്‍ തന്നെ റഷ്യ കീഴടക്കിയ പ്രദേശമാണ് ഖേര്‍സണ്‍ നഗരം.
‘പുടിന് ഇതിനെ അതിജീവിക്കാന്‍ സാധ്യതയില്ല. നിലവില്‍, റഷ്യയില്‍ അദ്ദേഹത്തിന് പകരക്കാരനായി ആരായിരിക്കും എന്നതിനെക്കുറിച്ച് സജീവ ചര്‍ച്ചകള്‍ നടക്കുന്നു’ -ബുഡനോവ് പറഞ്ഞു. നവംബര്‍ അവസാനത്തോടെ ഖേര്‍സണ്‍ നഗരം തിരിച്ചുപിടിക്കാനാണ് ഞങ്ങള്‍ ലക്ഷ്യമിടുന്നത്.
Post Your Comments