ഡൽഹി: ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബഹിരാകാശ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ച് ലോകത്തെ ആശ്ചര്യപ്പെടുത്തുകയാണ് ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു.
പ്രതിമാസ റേഡിയോ പരിപാടിയായ മൻ കി ബാത്തിന്റെ 94-ാം എഡിഷനിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഐഎസ്ആർഒയുടെ ഏറ്റവും പുതിയ വിക്ഷേപണത്തിലൂടെ ആഗോള വാണിജ്യ വിപണിയിൽ ഇന്ത്യ ശക്തമായ സാന്നിദ്ധ്യമായി ഉയർന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
കൊച്ചിയില്‍ കനത്ത മഴ: നഗരം വെള്ളത്തില്‍ മുങ്ങി
‘ഇന്ത്യയുടെ ഇന്നത്തെ നേട്ടങ്ങൾ കണ്ട് ലോകം ആശ്ചര്യപ്പെടുകയാണ്. നമ്മുടെ രാജ്യം സൗരോർജ്ജ മേഖലയിലും ബഹിരാകാശ മേഖലയിലും അത്ഭുതങ്ങൾ സൃഷ്ടിക്കുകയാണ്. നേരത്തെ ഇന്ത്യയിലെ ബഹിരാകാശ മേഖല സർക്കാർ സംവിധാനങ്ങളുടെ പരിധിയിൽ ഒതുങ്ങിയിരുന്നു. ഇപ്പോൾ ബഹിരാകാശ മേഖല രാജ്യത്തെ യുവാക്കൾക്കും സ്വകാര്യ മേഖലയ്ക്കും തുറന്നിട്ടിരിക്കുകയാണ്. വിപ്ലവകരമായ മാറ്റമാണ് ഇതിലൂടെ കൈവന്നിരിക്കുന്നത്,’ പ്രധാനമന്ത്രി വ്യക്തമാക്കി.
Post Your Comments