യൂസർ വെരിഫിക്കേഷൻ നടപടികളിൽ പുതിയ പരിഷ്കാരങ്ങളുമായി ട്വിറ്റർ. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിന്റെ ബ്ലൂ ടിക്കിലാണ് പരിഷ്കാരങ്ങൾ ഏർപ്പെടുത്തുന്നത്. ട്വിറ്ററിന്റെ വെരിഫൈഡ് യൂസർ ആണെന്നുള്ള അടയാളമായ ബ്ലൂ ടിക്കിന് ഇനി മുതൽ ചാർജ് ഈടാക്കും. സാധാരണയായി ഉപയോക്താക്കളുടെ ആധികാരികത പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷമാണ് ബ്ലൂ ടിക്ക് നൽകിയിരുന്നത്. എന്നാൽ, പുതിയ മാറ്റങ്ങൾ എത്തുന്നതോടെ ഏതൊരു ഉപയോക്താവിനും പണം നൽകിയ ശേഷം ബ്ലൂ ടിക്ക് ഉപയോഗിക്കാം.
സബ്സ്ക്രിപ്ഷൻ സംവിധാനത്തിലൂടെയാണ് ട്വിറ്റർ പണം ഈടാക്കുന്നത്. പ്രതിമാസം 4.99 ഡോളർ അതായത് 1,648 രൂപയോളം നൽകിയാൽ ബ്ലൂ ടിക്ക് സബ്സ്ക്രൈബ് ചെയ്യാൻ സാധിക്കും. അതേസമയം, പണം നൽകി സബ്സ്ക്രൈബ് ചെയ്തില്ലെങ്കിൽ ഉപയോക്താക്കളുടെ അക്കൗണ്ടിൽ ഇനി മുതൽ ബ്ലൂ ടിക്ക് കാണാൻ സാധിക്കുകയില്ല.
ബ്ലൂ ടിക്കിന് സബ്സ്ക്രിപ്ഷൻ ഏർപ്പെടുത്തുന്നതിന് പുറമേ, ട്വീറ്റുകൾ എഡിറ്റ് ചെയ്യാനുള്ള ഫീച്ചറും അവതരിപ്പിച്ചിട്ടുണ്ട്. നവംബർ 7 നകം സബ്സ്ക്രിപ്ഷൻ പ്ലാനുകൾ ട്വിറ്റർ അവതരിപ്പിക്കും.
Post Your Comments