Latest NewsNewsBusiness

സെൻസെക്സും നിഫ്റ്റിയും മുന്നേറി, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

മിഡ്ക്യാപ് സൂചിക 1.24 ശതമാനവും, സ്മോൾക്യാപ് സൂചിക 0.45 ശതമാനവും നേട്ടം കൈവരിച്ചു

ആഭ്യന്തര സൂചികകൾ മുന്നേറിയതോടെ വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു. സെൻസെക്സ് 787 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 60,747 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 225 പോയിന്റ് നേട്ടത്തിൽ 18,011 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക 1.24 ശതമാനവും, സ്മോൾക്യാപ് സൂചിക 0.45 ശതമാനവും നേട്ടം കൈവരിച്ചു.

അൾട്രാടെക് സിമന്റ്, സൺ ഫാർമ, എച്ച്ഡിഎഫ്സി, എൽ ആൻഡ് ടി, എം ആൻഡ് എം, ബജാജ് ട്വിൻസ്, ഭാരതി എയർടെൽ, ഏഷ്യൻ പെയിന്റ്സ്, ഇൻഫോസിസ്, ടെക് എം, കൊട്ടക് ബാങ്ക്, എച്ച്യുഎൽ, ടൈറ്റൻ, ഐടിസി തുടങ്ങിയവയുടെ ഓഹരികൾ മുന്നേറി. ഇവയുടെ ഓഹരികൾ 1 ശതമാനം മുതൽ 4 ശതമാനം വരെയാണ് ഉയർന്നത്. അതേസമയം, നെസ്‌ലെ, ഇൻഡസ്ഇൻഡ് ബാങ്ക്, ബ്രിട്ടാനിയ ഇൻഡസ്ട്രീസ്, ഡോ. റെഡ്ഡീസ് ലബോറട്ടറിസ് തുടങ്ങിയവയുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു.

Also Read: പോലീസുകാരനെതിരെ ലൈംഗിക അതിക്രമം: എസ്ഐക്കെതിരെ അന്വേഷണത്തിന് ഉത്തരവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button