KeralaLatest NewsNews

‘പ്രണയം നടിച്ച് കൊന്നുകളഞ്ഞവൾ, നിനക്ക് മാപ്പില്ല’: ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് ഷംന കാസിം

കൊച്ചി: ഷാരോൺ കൊലപാതകത്തിലെ മുഖ്യപ്രതിയായ ഗ്രീഷ്മയ്ക്ക് പരമാവധി ശിക്ഷ നൽകണമെന്ന് നടി ഷംന കാസിം. പ്രണയം നടിച്ചാണ് ഗ്രീഷ്മ ഷാരോണിനെ കൊന്നതെന്നും, ആസൂത്രിത കൊലപാതകം ചെയ്ത ഗ്രീഷ്മയ്ക്ക് മാപ്പില്ലെന്നും ഷംന കാസിം ഫേസ്‌ബുക്കിൽ കുറിച്ചു. ‘പ്രണയം നടിച്ച് ഷാരോണിനെ കൊന്നുകളഞ്ഞവൾ. മരണത്തിലേക്ക് അവൻ നടന്നുപോകുമ്പോൾ അവൻ അവളെ അത്രക്കും വിശ്വസിച്ചിരുന്നിരിക്കും. ആസൂത്രിത കൊലപാതകത്തിന് മാപ്പില്ല. പരമാവധി ശിക്ഷ നൽകണം’, ഷംന ആവശ്യപ്പെട്ടു.

അതേസമയം, ഗ്രീഷ്മയുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. ഗ്രീഷ്മയെ പാറശാലയിലെ വീട്ടിൽ കൊണ്ടുപോയി തെളിവെടുത്ത ശേഷം നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കും. ഇന്നലെയാണ് ഗ്രീഷ്മ കുറ്റസമ്മതം നടത്തിയത്. ഷാരോണിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടിൽ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. ഇതിനിടെ, ഗ്രീഷ്മയുടെ വീടിന് നേരെ കല്ലേറ് ഉണ്ടായി. ഇന്നലെ രാത്രിയാണ് അജ്ഞാതർ വീടിന്‍റെ ജനല്‍ ചില്ലുകള്‍ എറിഞ്ഞ് തകർത്തത്.

പ്രതിയുടെ മൊഴികളിലെ വൈരുദ്ധ്യവും ഫോറൻസിക് ഡോക്ടറുടെ നിർണായക മൊഴിയുമാണ് ഗ്രീഷ്മയെ സംശയമുനയിലാക്കിയത്. പെൺകുട്ടിയെന്ന പരിഗണനയും നൽകിയെന്നാണ് പൊലീസ് സമ്മതിക്കുന്നത്. മാധ്യമങ്ങളിൽ വലിയ വാർത്തയായതിന് ശേഷം മാത്രമാണ് കേസിൽ പൊലീസ് ഉണർന്ന് പ്രവർത്തിച്ചതും ജില്ലാ ക്രൈംബ്രാഞ്ചിനെ കേസ് എൽപ്പിച്ചതും. കടുത്ത ഛർദ്ദിയും വായിൽ പൊള്ളലുമുണ്ടായിരുന്ന ഷാരോണിന്റെ ലക്ഷണങ്ങളെ വിലയിരുത്തിയതിൽ ഡോക്ടർമാർക്കും വീഴ്ചയുണ്ടായിട്ടുണ്ടെന്നാണ് സംശയം ഉയരുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button