തിരുവനന്തപുരം: പാറശാല ഷാരോൺ രാജ് കൊലപാതകത്തിലെ മുഖ്യപ്രതി ഗ്രീഷ്മ ആത്മഹത്യക്ക് ശ്രമിച്ചതായി റിപ്പോർട്ട്. ഛർദ്ദിലിനിടെ തുടർന്ന് ഗ്രീഷ്മയെ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. പോലീസ് സ്റ്റേഷനിലെ ശുചിമുറിയിൽ പോയി വന്ന ശേഷമായിരുന്നു ഗ്രീഷ്മ ഛർദ്ദിച്ചത്. ശുചിമുറിയിൽ വെച്ച് അണുനാശിനി കഴിച്ചതായാണ് സംശയം. കേസിൽ ഇന്ന് തെളിവെടുപ്പ് നടത്താനിരിക്കെയാണ് അപ്രതീക്ഷിത സംഭവം.
ഷാരോണ്‍ രാജിന്റെ കൊലപാതകത്തില്‍ പ്രതിയായ ഗ്രീഷ്മയുടെ അറസ്റ്റ് രേഖപ്പെടുത്തി പാറശാലയിലെ വീട്ടിലേക്ക് തെളിവെടുപ്പിനായി കൊണ്ടുവരാനിരിക്കെയാണ് ‘ആത്മഹത്യാ’ ശ്രമം. ഗ്രീഷ്മ കുറ്റസമ്മതം നടത്തിയെങ്കിലും കൂടുതല്‍ തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പൊലീസ് പറഞ്ഞു. ഗ്രീഷ്മയുടെ ആരോഗ്യ സ്ഥിതി മോശമായാൽ കാര്യങ്ങൾ വീണ്ടും കുഴപ്പത്തിലാകും.
ഷാരോണിനെ കൊലപ്പെടുത്താന്‍ ഉപയോഗിച്ച വിഷം ഗ്രീഷ്മയുടെ വീട്ടില്‍ നിന്നും പൊലീസ് കണ്ടെത്തിയിരുന്നു. മൊഴിയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങളില്‍ വ്യക്തത വരുത്താനും തെളിവുകള്‍ നശിപ്പിച്ചതിനെ കുറിച്ച് മനസിലാക്കാനുമുണ്ടെന്ന് ജില്ലാ ക്രൈം ബ്രാഞ്ച് പറയുന്നു. കൊല്ലണമെന്ന ഉദേശത്തോടെയാണ് ഷാരോണ്‍ രാജിനെ പ്രതി ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തിയതെന്ന് എഡിജിപി എംആര്‍ അജിത് കുമാര്‍ പറഞ്ഞു. കഷായത്തില്‍ കീടനാശിനി ചേര്‍ത്താണ് ഷാരോണിനെ ഗ്രീഷ്മ കൊന്നത്. ഷാരോണിനെ ഒഴിവാക്കാനുള്ള ശ്രമത്തിലായിരുന്നു ഗ്രീഷ്മയെന്നും എഡിജിപി മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
Post Your Comments