കിട്ടാക്കട പ്രതിസന്ധികളുടെ ഭാരം കുറച്ച് കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ വാണിജ്യ ബാങ്കുകൾ. ലാഭ ട്രാക്കിലേക്ക് കുതിക്കാൻ മികച്ച പ്രകടനമാണ് ബാങ്കുകൾ കാഴ്ചവെക്കുന്നത്. ഫെഡറൽ ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, സിഎസ്ബി ബാങ്ക്, ധനലക്ഷ്മി ബാങ്ക് എന്നിവ കിട്ടാക്കട പ്രതിസന്ധി ഒരു പരിധി വരെ മറികടന്നിട്ടുണ്ട്.
ആലുവ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫെഡറൽ ബാങ്കിന്റെ രണ്ടാം പാദത്തിലെ മൊത്ത നിഷ്ക്രിയ ആസ്തി 3.24 ശതമാനത്തിൽ നിന്നും 2.46 ശതമാനത്തിലെത്തി. അതേസമയം, അറ്റ നിഷ്ക്രിയ ആസ്തി 1.12 ശതമാനത്തിൽ നിന്ന് 0.78 ശതമാനമായാണ് കുറഞ്ഞത്.
Also Read: കഞ്ചാവ് കേസിലെ പ്രതി പൊലീസുകാരനെ ആക്രമിച്ച് രക്ഷപ്പെട്ടു
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്ത നിഷ്ക്രിയ ആസ്തി 6.65 ശതമാനത്തിൽ നിന്ന് 5.67 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം, അറ്റ നിഷ്ക്രിയ ആസ്തി 3.85 ശതമാനത്തിൽ നിന്ന് 2.51 ശതമാനമായി മെച്ചപ്പെട്ടു. കൂടാതെ, നടപ്പു സാമ്പത്തിക വർഷം ബാങ്കിന്റെ ലാഭം 223.10 കോടി രൂപയായി.
തൃശ്ശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ മൊത്തം നിഷ്ക്രിയ ആസ്തി 1.79 ശതമാനത്തിൽ നിന്ന് 1.65 ശതമാനമായി ചുരുങ്ങുകയും, അറ്റ നിഷ്ക്രിയ 0.60 ശതമാനത്തിൽ നിന്ന് 0.57 ശതമാനമായും മെച്ചപ്പെട്ടു. തൃശ്ശൂർ ആസ്ഥാനമായുള്ള ധനലക്ഷ്മി ബാങ്ക് കിട്ടാക്കടം മികച്ച രീതിയിൽ നിയന്ത്രിക്കുന്നുണ്ട്.
Post Your Comments