രാജ്യത്ത് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചുള്ള പർച്ചേസുകൾക്ക് പ്രിയമേറുന്നു. സെപ്തംബറിൽ ക്രെഡിറ്റ് കാർഡ് പർച്ചേസുകൾക്ക് വൻ വളർച്ചയാണ് രേഖപ്പെടുത്തിയത്. റിസർവ് ബാങ്ക് പുറത്തുവിട്ട കണക്കുകൾ പ്രകാരം, സെപ്തംബറിൽ 77,267 കോടി രൂപയുടെ പർച്ചേസാണ് കടകൾ മുഖാന്തരം നടന്നിട്ടുള്ളത്. ഓഗസ്റ്റുമായി താരതമ്യം ചെയ്യുമ്പോൾ 14 ശതമാനം വർദ്ധനവാണ് സെപ്തംബറിൽ രേഖപ്പെടുത്തിയത്.
ഓൺലൈൻ ഷോപ്പിംഗ് വെബ്സൈറ്റുകളിലും ക്രെഡിറ്റ് കാർഡ് പർച്ചേസുകൾ വർദ്ധിച്ചിട്ടുണ്ട്. 45,287 കോടി രൂപയുടെ ഓൺലൈൻ വാങ്ങലുകളാണ് സെപ്തംബറിൽ നടന്നത്. ഓഗസ്റ്റിനെ അപേക്ഷിച്ച് സെപ്തംബറിൽ ഓൺലൈൻ വഴിയുള്ള വാങ്ങലുകളിൽ 0.7 ശതമാനം വളർച്ച നേടിയിട്ടുണ്ട്. ഇതോടെ, സെപ്തംബർ മാസത്തെ മൊത്തം ക്രെഡിറ്റ് കാർഡ് പർച്ചേസ് മൂല്യം 1.22 ലക്ഷം കോടി രൂപയായി.
Also Read: വീട്ടിൽ പൂജാമുറി പണിയുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളറിയാം
ഏറ്റവും കൂടുതൽ ആളുകൾ എസ്ബിഐ, ആക്സിസ് ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവരുടെ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചാണ് പർച്ചേസ് നടത്തിയിട്ടുള്ളത്. ഇ- കാർഡ് ചിലവിൽ ഒന്നാം സ്ഥാനത്ത് ആക്സിസ് ബാങ്കും തൊട്ടുപിന്നാലെ ഐസിഐസിഐ ബാങ്കുമാണ് ഉള്ളത്.
Post Your Comments