ലുല എന്ന ഓമനപ്പേരിൽ അറിയപ്പെടുന്ന ലൂയിസ് ഇനാസിയോ ലുല ഡ സിൽവ ബ്രസീലിന്റെ പുതിയ പ്രസിഡന്റ്. തെരഞ്ഞെടുപ്പിൽ നിലവിലെ പ്രസിഡന്റ് ആയ ജെയർ ബോൾസോനാരോയെ പരാജയപ്പെടുത്തിയാണ് ലുല അധികാരത്തിലേക്കെത്തുന്നത്. 2003 നും 2010 നും ഇടയിൽ ബ്രസീലിനെ നയിച്ച ലുല 50.9% വോട്ടുകൾ നേടി വിജയിച്ചു. ബോൾസോനാരോക്ക് 49.1% വോട്ടുകൾ മാത്രമേ നേടാനായുള്ളൂ. ലുലയുടെ ജയത്തോടെ ബ്രസീൽ തെരുവുകളിൽ ആഘോഷം തുടങ്ങി. ബ്രസീലില്‍ 2003 മുതൽ 2006 വരെയും 2007 മുതൽ 2011 വരെയും പ്രസിഡന്റായ ലുല ബ്രസീലിയൻ ജനതയെ ദാരിദ്ര്യത്തിൽനിന്ന് മോചിപ്പിച്ച നേതാവാണ്. പ്രസിഡന്റായിരിക്കെ നടപ്പാക്കിയ പരിഷ്കാരങ്ങളാണ് ബ്രസീലിന്റെ സാമ്പത്തികവളർച്ച ഉറപ്പാക്കിയത്.
വിജയമുറപ്പിച്ച 2018ലെ തിരഞ്ഞെടുപ്പ് സമയത്ത് അഴിമതിക്കുറ്റം ചാര്‍ത്തി ജയിലിടക്കപ്പെട്ട ശേഷം തിരിച്ചത്തിയാണ് ലുല തന്റെ അധികാര കസേര സ്വന്തമാക്കിയത്. അമേരിക്കന്‍ ഭൂഖണ്ഡത്തിലെ രണ്ടാമത്തെ വലിയ രാജ്യമായ ബ്രസീലും ഇടതുപക്ഷ രാഷ്ട്രീയത്തിലേക്ക് തിരികെ എത്തിയിരിക്കുകയാണ്. രണ്ട് നേതാക്കൾ തമ്മിലുള്ള മത്സരം ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ജനാധിപത്യത്തെ രൂക്ഷമായി വിഭജിച്ചു. മുൻ ട്രേഡ് യൂണിയൻ പ്രവർത്തകനായ ലുല, പ്രചാരണ വേളയിൽ തന്റെ മുൻകാല റെക്കോർഡ് രേഖപ്പെടുത്തി.
ഉയർന്ന ചരക്ക് വിലയും 2000-കളുടെ തുടക്കത്തിൽ ആഗോള സാമ്പത്തിക കുതിച്ചുചാട്ടവും ഉദാരമായ ദാരിദ്ര്യ വിരുദ്ധ കാമ്പെയ്നുകൾക്ക് ധനസഹായം നൽകാൻ ലുല അനുവദിച്ചിരുന്നു. ഇത് അദ്ദേഹത്തിന് വളരെയധികം ജനപ്രീതി നേടിയെടുക്കാൻ സഹായിച്ചു. 2003 മുതല്‍ 2011 വരെ പ്രസിഡന്റായിരുന്ന ലുല ലാറ്റിനമേരിക്കയിലെ ഏറ്റവും ജനകീയനായ നേതാക്കളിലൊരാളാണ്.
കോവിഡിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ലക്ഷക്കണക്കിന് ജനങ്ങള്‍ മരണത്തിന് കീഴടങ്ങിയതും രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന സാമ്പത്തിക പ്രതിസന്ധികളും വിലക്കയറ്റവും അഴിമതിയും ബോൾസോനാരോക്ക് തിരിച്ചടിയായി. അക്ഷരാര്‍ത്ഥത്തില്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള പോരാട്ടമായിരുന്നു തിരഞ്ഞെടുപ്പ്.
Post Your Comments