അമ്പത് ശതമാനം വരെ മാംസ്യം അടങ്ങിയ സോയയെ വെജിറ്റബിൾ മീറ്റ് എന്നാണ് വിശേഷിപ്പിക്കുന്നത്. ഈ മാംസ്യമാകട്ടെ വളരെ ഉയർന്ന നിലവാരമുള്ള അവശ്യ അമിനോ അമ്ലങ്ങളായ ഗ്ലൈസീൻ, ട്രിപ്റ്റോഫൻ, ലൈസീൻ എന്നിവ അടങ്ങിയതാണ്. മാംസാഹാരങ്ങളിലേതുപോലെ നിലവാരമുള്ള മാംസ്യമുള്ളതിനാൽ സോയയെ ഒരു സമ്പൂർണ മാംസ്യാഹാരം എന്നു തന്നെ പറയാൻ സാധിക്കും.
സോയയിലുള്ള 20% കൊഴുപ്പിന്റെ നല്ല ഒരു ഭാഗം കുട്ടികളുടെ വളർച്ചയ്ക്കും ബുദ്ധിവികാസത്തിനും അനുയോജ്യമായ ട്രൈഗ്ലിസറൈഡുകളും അവശ്യ ഫാറ്റി അമ്ലങ്ങളുമാണ്. നല്ല കൊളസ്ട്രോൾ എന്നറിയപ്പെടുന്ന എച്ച് ഡി എൽ കൊളസ്ട്രോൾ കൂടുന്നതിനു സഹായിക്കുന്ന ഒമേഗാ -3 ഫാറ്റി ആസിഡ് ലിനോലെനിക് അമ്ലരൂപത്തിലും ഒമേഗാ -6 ഫാറ്റി ആസിഡ് ലിനോലെനിക് അമ്ലരൂപത്തിലും സോയയിലുണ്ട്.
Read Also : ലോക സമ്പന്നരിൽ മൂന്നാം സ്ഥാനത്ത് ഗൗതം അദാനി, ഇത്തവണ മറികടന്നത് ജെഫ് ബെസോസിനെ
വളർച്ചയുടെയും വികാസത്തിന്റെയും എല്ലാ ഘട്ടത്തിലും അതുകൊണ്ടു തന്നെ, സോയ ഉത്തമമാണ്. സോയബീനിൽ ധാരാളം നാരുകൾ ഉണ്ട്. സോയയിലെ എസോഫ്ളേവോൺ എന്ന ഘടകം ഒരുപാടു രോഗങ്ങൾക്കു പ്രതിവിധിയാണ്. ധാരാളം വിറ്റാമിൻ ബി, വിറ്റാമിൻ എ (കരോട്ടിൻ), ഫോസ്ഫറസ്, സിങ്ക്, സെലീനിയം എന്നിവയും സോയയിലുണ്ട്.
Post Your Comments