സാധാരണയായി അപ്പം തയ്യാറാക്കാൻ ഒരു ദിവസം മുന്നേ ഒരുക്കങ്ങൾ തുടങ്ങണം. എന്നാൽ, ഈ അപ്പം തയ്യാറാക്കാൻ അരി കുതിർക്കണ്ട, അരക്കണ്ട, കപ്പി കാച്ചണ്ട തേങ്ങ വേണ്ട. പൂ പോലെ മൃദുവായ അപ്പം ഞൊടിയിടയിൽ ചുട്ടെടുക്കുന്നത് എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
വറുത്ത അരിപ്പൊടി – 2 കപ്പ്
ചോറ് – 1 കപ്പ്
വെള്ളം – 1 1/2 + 1 3/4കപ്പ്
യീസ്റ്റ് – 1 ടീസ്പൂണ്‍
പഞ്ചസാര – 2 ടേബിള്‍സ്പൂണ്‍
ഉപ്പ് – ആവശ്യത്തിന്
Read Also : ക്രെഡിറ്റ് കാർഡ് പർച്ചേസുകൾ ഉയർന്നു, സെപ്തംബറിലെ കണക്കുകൾ അറിയാം
തയ്യാറാക്കുന്ന വിധം
ഒരു മിക്സി ജാറെടുത്ത് 2 കപ്പ് അരിപ്പൊടി, 1 കപ്പ് ചോറ് എന്നിവ ഇട്ടു കൊടുക്കുക. ഇതിലേക്ക് 1 ടീസ്പൂണ് യീസ്റ്റ്, 2 ടേബിള്‍സ്പൂണ്‍ പഞ്ചസാര, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്തി അടിച്ചെടുക്കുക. ഇത് ഒരു വലിയ പാത്രത്തിലേക്ക് ഒഴിച്ച് അര മണിക്കൂർ പൊങ്ങാൻ വയ്ക്കുക. ശേഷം അപ്പം ചുട്ടെടുക്കാം. അരമണിക്കൂറിൽ അപ്പം തയ്യാർ.
Post Your Comments