KeralaLatest NewsNews

ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് വിഴിഞ്ഞം സമരത്തിന് പിന്നിൽ: കെ.സുരേന്ദ്രൻ

വെള്ളനാട്: വിഴിഞ്ഞം തുറമുഖ സമരത്തിന് പിന്നിൽ മന്ത്രി ആന്റണി രാജുവും കുടുംബാംഗങ്ങളും ആണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ. യുവമോർച്ച സംസ്ഥാന പഠന ശിബിരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിഴിഞ്ഞം തുറമുഖ സമരത്തിന് നേതൃത്വം നൽകുന്നതിന് പിന്നിൽ കൂടംകുളം ആണവ നിലയത്തിന് എതിരെ സമരം നടത്തിയ അതേ ശക്തികൾ തന്നെയാണെന്ന് സുരേന്ദ്രൻ ആരോപിച്ചു. ഇതിനായി വിദേശ ഫണ്ട് ചില ആളുകൾക്ക് വന്നിരിക്കുകയാണ്. മന്ത്രി ആന്റണി രാജുവുമായി ബന്ധപ്പെട്ട് നിൽക്കുന്നവർക്ക് ആണ് വിദേശത്ത് നിന്ന് ഫണ്ട് എത്തിയത് എന്നും അദ്ദേഹം പറഞ്ഞു.

‘ആന്റണി രാജുവും കുടുംബാംഗങ്ങളും ആണ് ഈ സമരത്തിന് പിന്നിൽ. അവരുമായി ബന്ധപ്പെട്ടവർക്കാണ് വിദേശത്ത് നിന്ന് സഹായം എത്തിയത്. കേരളത്തിലെ വിദ്യാഭ്യാസ മേഖല തകർന്നടിഞ്ഞു’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പഠന ശിബിരത്തില്‍ സംസ്ഥാന പ്രസിഡന്റ് സി.ആർ പ്രഫുൽ ചന്ദ്രൻ അധ്യക്ഷനായി. ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷൻ സി. ശിവൻകുട്ടി, ജില്ലാ പ്രസിഡന്റ് വി.വി രാജേഷ്, യുവമോർച്ച സംസ്ഥാന വൈസ് പ്രസിഡന്റ് ബി.എൽ അജേഷ്, ജനറൽ സെക്രട്ടറിമാരായ കെ.ഗണേഷ്, ദിനിൽ ദിനേശ്, പി.ശ്യാംരാജ്, ബി.ജെ.പി അരുവിക്കര മണ്ഡലം പ്രസിഡന്റ് വെള്ളനാട് അനിൽ, യുവമോർച്ച ജില്ലാ പ്രസിഡന്റ് ആർ. സജിത് തുടങ്ങിയവർ പ്രസംഗിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button