IdukkiNattuvarthaLatest NewsKeralaNews

ഫോൺ ചെയ്യുന്നതിനിടെ അപസ്മാരം : യുവാവ് തിട്ടയിൽ നിന്നു വീണ് മരിച്ചു

പു​ളി​യ​ന്മ​ല ഹി​ൽ​ടോ​പ് ഇ​ല​വു​ങ്ക​ൽ നി​ധി​ൻ സ​ജി ( 22) ആ​ണ് മ​രി​ച്ച​ത്

ക​ട്ട​പ്പ​ന: വീ​ടി​നു മു​മ്പിലെ തി​ട്ട​യി​ൽ നി​ന്നു താ​ഴേ​ക്കു വീ​ണ് യു​വാ​വ് മ​രി​ച്ചു. പു​ളി​യ​ന്മ​ല ഹി​ൽ​ടോ​പ് ഇ​ല​വു​ങ്ക​ൽ നി​ധി​ൻ സ​ജി ( 22) ആ​ണ് മ​രി​ച്ച​ത്.​

ശ​നി​യാ​ഴ്ച ഉ​ച്ച​യോ​ടെ​യാ​ണ് സംഭവം. വീ​ടി​നു മു​മ്പിൽ നി​ന്ന് ഫോ​ൺ ചെ​യ്യു​ന്ന​തി​നി​ടെ നി​ധി​ൻ സ​മീ​പ​ത്തെ തി​ട്ട​യു​ടെ മു​ക​ളി​ൽ നി​ന്നു 15 അ​ടി​യോ​ളം താ​ഴ്ച​യി​ലേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു.​ ഫോ​ൺ ചെ​യ്യു​ന്ന​തി​നി​ടെ അ​പ​സ്മാ​രം വ​രി​ക​യും ബോ​ധ​ര​ഹി​ത​നാ​യി താ​ഴേ​ക്കു​ വീ​ഴു​ക​യു​മാ​യി​രു​ന്നു​വെ​ന്നാ​ണ് ലഭിക്കുന്ന വിവരം.​

Read Also : ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഓർമ്മ ശക്തി വർധിപ്പിക്കാം: ശീലിക്കാം ഇക്കാര്യങ്ങൾ

തുടർന്ന്, ഇ​തു​വ​ഴി വ​ന്ന യാ​ത്ര​ക്കാ​ർ ചേ​ർ​ന്ന് നി​ധി​നെ ഉ​ട​ൻ ത​ന്നെ സ​മീ​പ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. എന്നാൽ,​ പ​രി​ക്ക് ഗു​രു​ത​ര​മാ​യ​തി​നാ​ൽ പാ​ലാ മെ​ഡി​സി​റ്റി​യി​ലേക്ക് കൊ​ണ്ടു​പോ​കു​ന്ന​തി​നി​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. വീഴ്ചയിൽ യു​വാ​വി​ന്‍റെ ത​ല​യ്ക്ക് ആ​ഴ​ത്തി​ൽ മു​റി​വേ​റ്റി​രു​ന്നു.

മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് കൈമാറി.

shortlink

Related Articles

Post Your Comments

Related Articles


Back to top button