രാജ്യത്ത് 5ജി സേവനങ്ങൾ ആരംഭിച്ചതോടെ പുതിയ മാറ്റങ്ങളുമായി ടെലികോം സേവന ദാതാക്കൾ. 5ജി നിലവിൽ വന്നിട്ടും 4ജി സേവനങ്ങൾക്ക് ഇന്നും വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്. ട്രായ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം, 4ജി ഡൗൺലോഡിംഗ് സ്പീഡിൽ ഒന്നാം സ്ഥാനത്ത് റിലയൻസ് ജിയോയാണ്. അതേസമയം, അപ്ലോഡിംഗ് സ്പീഡിൽ ഒന്നാം സ്ഥാനത്ത് വോഡഫോൺ- ഐഡിയ ആണ്. എന്നാൽ, 5ജി വന്നതോടെ 4ജി വേഗം കുറഞ്ഞുവന്ന ആരോപണവും നിലനിൽക്കുന്നുണ്ട്.
കണക്കുകൾ പ്രകാരം, സെക്കന്റിൽ 20.8 മെഗാബൈറ്റാണ് (എംബിപിഎസ്) റിലയൻസ് ജിയോയുടെ ഡൗൺലോഡിംഗ് വേഗം. അതേസമയം, വോഡഫോൺ- ഐഡിയയുടെ അപ്ലോഡിംഗ് വേഗം സെക്കന്റിൽ 7.3 എംബിപിഎസുമാണ്. ഏപ്രിലിൽ ജിയോയുടെ 4ജി നെറ്റ്വർക്ക് വേഗം 23.1 എംബിപിഎസും, ഭാരതി എയർടെലിന്റെ നെറ്റ്വർക്ക് വേഗം 13.9 എംബിപിഎസും, വോഡഫോൺ- ഐഡിയയുടെ നെറ്റ്വർക്ക് വേഗം 15.8 എംബിപിഎസുമാണ്.
ഒക്ടോബർ എത്തിയതോടെ ടെലികോം സേവന ദാതാക്കളുടെ അപ്ലോഡിംഗ് വേഗം കുറഞ്ഞിട്ടുണ്ട്. ഒക്ടോബറിലെ കണക്കുകൾ പ്രകാരം, വോഡഫോൺ- ഐഡിയ ശരാശരി 7.3 എംബിപിഎസ് വേഗത്തിലും, റിലയൻസ് ജിയോ 6.9 എംബിപിഎസ് വേഗത്തിലും, ഭാരതി എയർടെൽ 4.6 എംബിപിഎസ് വേഗത്തിലുമാണ്.
Post Your Comments