Latest NewsKeralaIndia

ഓണ്‍ലൈന്‍ തട്ടിപ്പ്: കേരള പോലീസ് പിടികൂടിയ 22കാരന്റെ കോടിക്കണക്കിന് സ്വത്തുവകകൾ കണ്ടു കണ്ണ് തള്ളി പോലീസ്

ഇരിങ്ങാലക്കുട: ഓണ്‍ലൈന്‍ തട്ടിപ്പുകേസില്‍ അറസ്റ്റിലായ അജിത്കുമാര്‍ മണ്ഡൽ എന്ന 22 കാരന് ബെംഗളൂരുവിലും ഡല്‍ഹിയിലുമായി സ്വന്തമായി 13 ആഡംബരവീടുകള്‍. ധന്‍ബാദിലെ തുണ്ടി എന്ന സ്ഥലത്ത് നാലേക്കറോളം സ്ഥലവും ജാര്‍ഖണ്ഡില്‍ ഏക്കറുകളോളം കല്‍ക്കരി ഖനികളുമുണ്ടെന്ന് പോലീസ് പറഞ്ഞു. പ്രതിയ്ക്ക് രണ്ട് പേഴ്സണല്‍ അക്കൗണ്ടുകളും വെസ്റ്റ് ബംഗാള്‍ വിലാസത്തില്‍ 12 ബാങ്ക് അക്കൗണ്ടും ഉണ്ട്.

സൈബര്‍ കുറ്റകൃത്യങ്ങള്‍ക്ക് പേരുകേട്ട സ്ഥലങ്ങളാണ് ജാര്‍ഖണ്ഡ്. സംസ്ഥാനത്തെ ജാംതര, ഗിരിഡി, രകാസ്‌കുട്ടോ, തുണ്ടി എന്നീ സ്ഥലങ്ങളില്‍ ഭൂരിഭാഗവും ഗ്രാമീണരാണെങ്കിലും തട്ടിപ്പ് നടത്തുന്നവര്‍ പ്ലസ്ടു വരെ പഠിച്ചിട്ടുള്ളവരാണ്. ചിലര്‍ ബി.ടെക് തുടങ്ങിയ സാങ്കേതിക കോഴ്സുകളും പഠിച്ചിട്ടുണ്ട്. സൈബര്‍ വാലകള്‍ എന്നറിയപ്പെടുന്ന, ആഡംബര സൗകര്യങ്ങളില്‍ ജീവിക്കുന്ന ഇവരെക്കുറിച്ച് ഗ്രാമവാസികള്‍ക്ക് വ്യക്തമായി അറിയാമെങ്കിലും പേടിമൂലം പുറത്തുപറയാറില്ലെന്ന് പോലീസ് പറയുന്നു.

പ്രതിയെ പിടികൂടാന്‍ സഹായിച്ചത് കണ്ണൂര്‍ തലശ്ശേരി സ്വദേശിനിയും ജാര്‍ഖണ്ഡിലെ ജില്ലാ പോലീസ് മേധാവിയുമായ രേഷ്മ രമേഷിന്റെ ഇടപെടലാണെന്ന് പോലീസ് പറഞ്ഞു. പ്രതികള്‍ക്കായി റൂറല്‍ സൈബര്‍ ക്രൈം പോലീസ് സംഘം പുറപ്പെട്ട സമയത്ത് ജില്ലാ പോലീസ് മേധാവി ഐശ്വര്യ ദോങ്രേ രേഷ്മാ രമേഷിനെ ഫോണില്‍ വിളിച്ച് സഹായം അഭ്യര്‍ഥിച്ചിരുന്നു.

എസ്.ബി.ഐ. അക്കൗണ്ട് ബ്ലോക്കായതിനാല്‍ കെ.വൈ.സി. വിവരങ്ങള്‍ ഒരു ലിങ്കിലൂടെ അപ്ഡേറ്റ് ചെയ്യണമെന്ന എസ്.എം.എസ്. സന്ദേശമായിരുന്നു തുടക്കം. വ്യാജസന്ദേശമാണെന്ന് അറിയാതെ ലിങ്കില്‍ ക്ലിക്ക് ചെയ്തു. എസ്.ബി.ഐ.യുടേതെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റില്‍ വിവരങ്ങളും ഒ.ടി.പി.കളും അയച്ചുകൊടുക്കുകയായിരുന്നു. തുടര്‍ന്ന് രണ്ട് ഇടപാടുകളിലൂടെ 40,000 രൂപ നഷ്ടപ്പെട്ടപ്പോഴാണ് പരാതിക്കാരി റൂറല്‍ ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്രേക്ക് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button