ട്വിറ്ററിൽ നിന്നും സ്ഥിരമായി സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യുന്നു. കൗൺസിലിന്റെ പ്രധാന പ്രവർത്തനങ്ങളിൽ ഒന്നായി കണക്കാക്കുന്ന അൺബ്ലോക്ക് ചെയ്യൽ ഉടൻ അവതരിപ്പിക്കുമെന്ന് അറിയിച്ചു. അതേസമയം, കൗൺസിലിന്റെ സഹായത്തോടെയല്ലാതെ കണ്ടന്റ് മോഡറേഷനെ കുറിച്ചോ, ബ്ലോക്ക് ചെയ്ത് അക്കൗണ്ടുകൾ പുനസ്ഥാപിക്കുന്നതിനെക്കുറിച്ചോ പ്രധാന തീരുമാനങ്ങൾ എടുക്കില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.
നിരവധി ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് കണ്ടന്റ് മോഡറേഷൻ കൗൺസിലിന് ട്വിറ്റർ രൂപം നൽകുന്നത്. റിപ്പോർട്ടുകൾ പ്രകാരം, ട്വിറ്ററിലെ സ്പാം ബോട്ടുകളെ പ്രതിരോധിക്കാൻ പ്രത്യേക തരത്തിലുള്ള അൽഗോരിതങ്ങൾ വികസിപ്പിക്കുന്നുണ്ട്. ഇവ ഉപയോക്താക്കൾക്ക് പൊതുവായി ലഭ്യമാക്കാനും കൗൺസിൽ ലക്ഷ്യമിടുന്നുണ്ട്.
Also Read: ആം ആദ്മിയിൽ കൂട്ടരാജി: നേതാക്കൾ ബിജെപിയിലേക്ക്
സസ്പെൻഡ് ചെയ്ത അക്കൗണ്ടുകൾ അൺബ്ലോക്ക് ചെയ്യുന്നുണ്ടെങ്കിലും, അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉൾപ്പെടെയുള്ള വിവാദ ഉപയോക്താക്കളുടെ അക്കൗണ്ട് വളരെ പെട്ടെന്ന് തന്നെ അൺബ്ലോക്ക് ചെയ്യാൻ കഴിയില്ലെന്നാണ് വിലയിരുത്തൽ.
Post Your Comments