Latest NewsKeralaNews

ഡോക്ടർക്ക് നേരെയുണ്ടായ ആക്രമണത്തിൽ ശക്തമായ നടപടി സ്വീകരിക്കും: മന്ത്രി വീണാ ജോർജ്

തിരുവനന്തപുരം: തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ വനിതാ ഡോക്ടർ ആക്രമിക്കപ്പെട്ട സംഭവം അങ്ങേയറ്റം അപലപനീയമാണെന്ന് ആരോഗ്യ മന്ത്രി വീണാ ജോർജ്. ആക്രമിക്കപ്പെട്ട ഡോക്ടറെ ഫോണിൽ വിളിച്ച് സംസാരിച്ച് എല്ലാ പിന്തുണയും അറിയിച്ചു.

Read Also: മുംബൈ ഭീകരാക്രമണം: സൂത്രധാരൻ ഹാഫിസ് സയീദ് ഇപ്പോഴും സംരക്ഷിക്കപ്പെടുന്നുവെന്ന് ജയശങ്കർ, വിചിത്ര മറുപടിയുമായി പാകിസ്ഥാൻ

ഒ.പിയിൽ ഇരിക്കുമ്പോഴാണ് ഡോക്ടർ ആക്രമിക്കപ്പെട്ടത്. ഡോക്ടറുടെ കൈയ്യിൽ പൊട്ടലുണ്ട്. ആരോഗ്യ പ്രവർത്തകർക്ക് നേരെയുണ്ടാകുന്ന ഇത്തരം ആക്രമണങ്ങൾ ഒരു കാരണവശാലും അംഗീകരിക്കാൻ കഴിയില്ല. അത് ആരോഗ്യ പ്രവർത്തകരുടെ മനോവീര്യം കെടുത്തും. പ്രതി റിമാൻഡിലാണ്. കുറ്റം ചെയ്തയാൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Read Also: ആദ്യരാത്രിയില്‍ ആദ്യം ഉറങ്ങുന്നയാള്‍ക്ക് മരണം?! – ചില വിചിത്ര വിശ്വാസങ്ങളും ആചാരങ്ങളും

shortlink

Related Articles

Post Your Comments

Related Articles


Back to top button