കൊച്ചി: കോതമംഗലത്തെ സ്വകാര്യ സ്‌കൂളില്‍ എക്‌സൈസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് പിടിച്ചെടുത്തു. സ്‌കൂളിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുറിയിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. സെക്യൂരിറ്റി ജീവനക്കാരനായ സാജു ബിജുവിന്റെ മുറി പരിശോധിച്ചപ്പോഴാണ് കഞ്ചാവ് കണ്ടെടുത്തത്. എക്സൈസിനെ കണ്ടതും ഇയാൾ ഓടി രക്ഷപ്പെട്ടു. എന്നാൽ, ഇയാളില്‍നിന്ന് കഞ്ചാവ് വാങ്ങാനെത്തിയ അഞ്ചുപേരെ എക്സൈസ് കസ്റ്റഡിയിലെടുത്തു.
വര്‍ഷങ്ങളായി ഈ സ്‌കൂളില്‍ സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്ത വരുന്ന ആളാണ് സാജു. സ്‌കൂൾ മറയാക്കി സാജു കഞ്ചാവ് വില്പന നടത്തുന്നതായി എക്‌സൈസിന് വിവരം ലഭിച്ചിരുന്നു. ഇതോടെ സാജു എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. കഴിഞ്ഞ ദിവസം രാത്രി എക്‌സൈസ് സംഘം ഇയാളുടെ മുറിയില്‍ പരിശോധനയ്‌ക്കെത്തി. എന്നാല്‍, എക്‌സൈസ് സംഘത്തെ കണ്ട് സാജു ഓടിരക്ഷപ്പെട്ടു. ഇതൊന്നുമറിയാതെ കഞ്ചാവ് വാങ്ങാനെത്തിയ അഞ്ച് വാടാട്ടുപാറ സ്വദേശികളെ എക്സൈസ് പിടികൂടി.
സെക്യൂരിറ്റി ജീവനക്കാരനായ സാജു സ്‌കൂള്‍ വളപ്പിലെ മുറിയില്‍തന്നെയാണ് താമസിച്ചിരുന്നത്. രാത്രിസമയങ്ങളില്‍ പുറത്തുനിന്നുള്ള പലരും ഇയാളുടെ മുറിയില്‍ എത്താറുണ്ടെന്ന് അഞ്ജാത സന്ദേശം ലഭിച്ചിരുന്നു. തുടർന്നാണ് സാജുവിനെ എക്സൈസ് നിരീക്ഷിച്ച് വന്നത്. സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കും ഇയാൾ കഞ്ചാവ് വിറ്റിരുന്നതായും സംശയമുണ്ട്. മാത്രമല്ല, പുറത്തുനിന്ന് വരുന്നവര്‍ക്ക് ഇയാള്‍ സ്‌കൂള്‍ വളപ്പില്‍ കഞ്ചാവ് ഉപയോഗിക്കാനുള്ള സൗകര്യവും ചെയ്ത നൽകിയിരുന്നു.
Post Your Comments