മാർക്കറ്റ് റെഗുലേറ്റയായ സെബിയുടെ അനുമതി ലഭിച്ചതോടെ പ്രാഥമിക ഓഹരി വിൽപ്പനയിലേക്ക് ചുവടുറപ്പിച്ച് ഫ്യൂഷൻ മൈക്രോ ഫിനാൻസ് ലിമിറ്റഡ്. റിപ്പോർട്ടുകൾ പ്രകാരം, നവംബർ 2 മുതലാണ് പ്രാഥമിക ഓഹരി വിൽപ്പന നടക്കുന്നത്. നവംബർ 4 വരെ സബ്സ്ക്രൈബ് ചെയ്യാനുള്ള അവസരവും ലഭ്യമാണ്.
പ്രധാനമായും പുതിയ ഓഹരികളുടെയും, നിലവിലെ ഓഹരി ഉടമകളുടെ ഓഫർ ഫോർ സെയിലും ഉൾപ്പെടുന്നതാണ് ഐപിഒ. 600 കോടി രൂപയുടെ പുതിയ ഓഹരികളും, 1,36,95,466 ഓഫർ ഫോർ സെയിലുമാണ് നടക്കുക. 10 രൂപ മുഖവിലയുള്ള ഇക്വിറ്റി ഓഹരി ഒന്നിന് 350 രൂപ മുതൽ 368 രൂപ വരെയാണ് പ്രൈസ് ബാൻഡ് നിശ്ചയിച്ചിട്ടുള്ളത്. ഏറ്റവും കുറഞ്ഞത് 40 ഇക്വിറ്റി ഓഹരികൾക്കും, തുടർന്ന് അവയുടെ ഗുണിതങ്ങൾക്കും അപേക്ഷിക്കാവുന്നതാണ്.
Also Read: ജസ്പ്രീത് ബുംറ അടുത്ത് തന്നെ വിരമിക്കുമെന്ന് ജെഫ് തോംസൺ
Post Your Comments