Latest NewsCricketNewsSports

ഹര്‍ദ്ദിക് പാണ്ഡ്യയെ പോലൊരു താരമാണ് വസീം, ഇന്ത്യക്കെതിരെ അദ്ദേഹത്തെ കളിപ്പിക്കേണ്ടതായിരുന്നു: സുനില്‍ ഗാവസ്‌കര്‍

സിഡ്‌നി: ടി20 ലോകകപ്പില്‍ സെമി സാധ്യതകൾ തുലാസിലായ പാകിസ്ഥാനെ വിമർശിച്ച് മുൻ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. ആദ്യ മത്സരത്തില്‍ ടീം ഇന്ത്യയോട് നാല് വിക്കറ്റിന് തോറ്റ ബാബര്‍ അസവും സംഘവും രണ്ടാം കളിയില്‍ സിംബാബ്‌വെയുടെ അട്ടിമറിക്ക് മുന്നില്‍ ഒരു റണ്ണിന് തോറ്റു. ഇന്ത്യക്കെതിരായ മത്സരത്തില്‍ മുഹമ്മദ് വസീം ജൂനിയറിനെ പാകിസ്ഥാന്‍ കളിപ്പിക്കേണ്ടതായിരുന്നു എന്ന് ഗാവസ്‌കര്‍ പറയുന്നു.

‘പാകിസ്ഥാന് സ്ഥായിയായ മധ്യനിരയില്ല. മുമ്പ് ഫഖര്‍ സമാനായിരുന്നു മൂന്ന്, നാല് നമ്പറുകളില്‍ കളിച്ചിരുന്നത്. ഇപ്പോള്‍ സ്‌ക്വാഡിലുണ്ടെങ്കിലും പ്ലേയിംഗ് ഇലവനിലില്ല. പാകിസ്ഥാന്‍റെ ടീം സെലക്ഷന്‍ മോശമാണ്. സിംബാബ്‌വെക്കെതിരെ മുഹമ്മദ് വസീം മികച്ച രീതിയില്‍ പന്തെറിഞ്ഞതും ഷോട്ടുകള്‍ കളിച്ചതും കണ്ടതാണ്. അദേഹത്തിന് പ്രതിഭയുണ്ട്’.

Read Also:- നഖങ്ങൾ സുന്ദരമാക്കാൻ ഇവ ഉപയോ​ഗിച്ച് നോക്കൂ

‘ഹര്‍ദ്ദിക് പാണ്ഡ്യയെ പോലൊരു താരമാണ് വസീം. വസീമിനെ ഇന്ത്യക്കെതിരെ കളിപ്പിച്ചില്ല. സിഡ്‌നിയില്‍ രണ്ട് സ്‌പിന്നര്‍മാരുമായാണ് കളിച്ചത് എന്നത് അംഗീകരിക്കാം. പക്ഷേ മറ്റ് വേദികളില്‍ 3-4 ഓവറുകള്‍ എറിയാന്‍ കഴിയുകയും അവസാന ഓവറുകളില്‍ 30 റണ്‍സ് നേടാനാവുകയും ചെയ്യുന്നൊരു താരം ടീമില്‍ വേണം’ സുനില്‍ ഗാവസ്‌കര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button