Latest NewsKeralaNews

മാതൃകാ ഫാറങ്ങൾ പുതുക്കി ഉത്തരവ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നൽക്കുന്നവർക്ക് ഭരണഘടനയുടെ 15(6), 16(6) അനുച്ഛേദങ്ങൾ പ്രകാരം അർഹമായ 10 ശതമാനം സംവരണം ഏർപ്പെടുത്തുന്നതിന്റെ ഭാഗമായി പൊതുമേഖലാ സ്ഥാപനങ്ങളിലെ നിയമനങ്ങളിൽ ഇത്തരം വിഭാഗങ്ങളെ നിയന്ത്രിക്കുന്നതിന് മാനദണ്ഡങ്ങളും വ്യവസ്ഥകളും ഏർപ്പെടുത്തി സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

Read Also: ജാതകദോഷം, ആദ്യ ഭര്‍ത്താവ് നവംബറിന് മുന്‍പ് മരണപ്പെടുമെന്ന് പെണ്‍കുട്ടി അന്ധമായി വിശ്വസിച്ചിരുന്നു: ഷാരോണിന്റെ ബന്ധു

ഈ ഉത്തരവിലെ ‘മുന്നാക്ക വിഭാഗങ്ങളിലെ’ എന്ന പദം ഒഴിവാക്കി ‘സംവരണാനുസൃതം പട്ടികജാതി / പട്ടികവർഗ വിഭാഗത്തിലോ മറ്റു പിന്നാക്ക വിഭാഗങ്ങളിലോ ഉൾപ്പെടാത്തതും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നതുമായ വിഭാഗം’ എന്നു മാറ്റം വരുത്തി (11-03-2022ലെ സ.ഉ.(കൈ)നം.5/2022/പ്ലാനിങ്) സർക്കാർ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. ഈ വിഭാഗങ്ങൾക്ക് സർക്കാർതലത്തിൽ ആനുകൂല്യം ലഭ്യമാക്കുന്നതിനായി സമർപ്പിക്കേണ്ട സാക്ഷ്യപത്രങ്ങൾക്കു ഭേദഗതി വരുത്തിയ സാഹചര്യത്തിൽ, പൊതുമേഖലാ സ്ഥാപനങ്ങളെ ഉദ്യോഗ സംവരണങ്ങൾക്കും പുതുക്കിയ ഫോറങ്ങൾ ഉൾപ്പെടുത്തി സർക്കാർ ഉത്തരവു പുറപ്പെടുവിച്ചു. 18/10/2022 ലെ G.O.(Ms) No. 23/3033/P&EA നമ്പർ സർക്കാർ ഉത്തരവിന്റെ അനുബന്ധമായി പുതുക്കിയ മാതൃകാ ഫാറങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്.

Read Also: യോഗി ആദിത്യനാഥിനെതിരായ വിദ്വേഷ പ്രസംഗം: അസം ഖാനെ എംഎൽഎ സ്ഥാനത്ത് നിന്ന് നീക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button