Latest NewsKeralaNews

ഗിഗ് പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ ജീവിതനിലവാരമുറപ്പാക്കാൻ ഇടപെടലുകൾ നടത്തും: മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം: ഓൺലൈൻ ടാക്‌സി സർവീസ്, ഫുഡ് ഡെലിവറി തുടങ്ങി വിവിധ ഗിഗ് പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്നവരുടെ തൊഴിൽ ഉന്നമനത്തിനും ജീവിതനിലവാരം ഉറപ്പാക്കുന്നതിനും തൊഴിൽ വകുപ്പ് കാര്യക്ഷമമായ ഇടപെടലുകൾ നടത്തുമെന്ന് തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഇതിനായി ഇത്തരം മേഖലകളിലെ തൊഴിലാളികളുടെ തൊഴിൽ -ജീവിത സാഹചര്യങ്ങൾ പഠിച്ചുകൊണ്ട് തന്നെ പരിഹാര മാർഗങ്ങൾ നടപ്പാക്കാൻ ശ്രമിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Read Also: സംസ്ഥാനത്തെ ഉപഭോക്തൃ കോടതികളിൽ ദേശീയ മെഗാ അദാലത്ത്

ഗിഗ് പ്ലാറ്റ്‌ഫോമുകളിൽ ജോലി ചെയ്യുന്നവർ നേരിടുന്ന വെല്ലുവിളികൾ, പ്രതിസന്ധികൾ എന്നിവ ചർച്ച ചെയ്യുന്നതിനായി കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലേബർ ആൻഡ് എംപ്ലോയ്‌മെന്റ് (KILE) സംഘടിപ്പിച്ച സിപോസിയം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

മാറിയ ജീവിത സാഹചര്യത്തിൽ ഈ മേഖലയിലെ തൊഴിലാളികളുടെ പ്രാധാന്യം ചെറുതല്ലെന്നും വിദ്യാർത്ഥികളും യുവജനങ്ങൾളുമുൾപ്പെടെ ഈ ജോലിയിലേക്ക് വലിയതോതിൽ ആകർഷിക്കപ്പെടുന്നുണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് നടന്ന പരിപാടിയിൽ കിലെ ചെയർമാൻ കെ.എൻ. ഗോപിനാഥ് അധ്യക്ഷനായി. പ്ലാനിങ് ബോർഡ് അംഗം കെ. രവി രാമൻ, തൊഴിൽ വകുപ്പ് സെക്രട്ടറി മിനി ആന്റണി, ലേബർ കമ്മിഷണർ കെ. വാസുകി, കിലെ എക്‌സിക്യൂട്ടിവ് ഡയറക്ടർ സുനിൽ തോമസ് എന്നിവർ പ്രസംഗിച്ചു.

Read Also: ആൺസുഹൃത്ത് എത്തിയില്ല, കാത്തിരുന്നു മടുത്ത 16 കാരി വിഷം കഴിച്ചു, കൂട്ടിന് വിഷം കഴിച്ച് കൂട്ടുകാരികളും : 2 പേർ മരിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button