Latest NewsKerala

കാസര്‍ഗോഡ് നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു

കാസര്‍ഗോഡ്: കാസര്‍ഗോഡ് നിര്‍മാണത്തിനിടെ മേല്‍പ്പാലം തകര്‍ന്നു വീണു
ദേശീയപാത വികസനത്തിന്റെ ഭാഗമായി നിര്‍മിക്കുന്ന മേല്‍പ്പാലംകോണ്‍ക്രീറ്റ് ചെയ്യുന്നതിനിടെയാണ് അപകടമുണ്ടായത്. മേല്‍പ്പാലം തകര്‍ന്നുവീഴുകയായിരുന്നു. പെരിയ ടൗണിന് സമീപം നിര്‍മിക്കുന്ന പാലമാണ് തകര്‍ന്നത്.

അപകടത്തില്‍ ഒരു തൊഴിലാളിക്ക് സാരമായി പരുക്കേറ്റു. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അപകടം ഉണ്ടായത്. അഞ്ചോളം തൊഴിലാളികളാണ് ഈ സമയത്ത് നിര്‍മ്മാണ ജോലികളില്‍ ഏര്‍പ്പെട്ടിരുന്നത്.

ഇവിടെ രാത്രിയിലും നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കാറില്ല. നിര്‍മാണത്തിലെ അപാകതയാണോ പാലം തകരുന്നതിലേക്ക് എത്തിച്ചതെന്ന് വ്യക്തമായിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button