AlappuzhaLatest NewsKeralaNattuvarthaNews

ബാങ്കിൽ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഭവം : സംഘത്തിലെ അഞ്ചുപേര്‍ കൂടി അറസ്റ്റിൽ

ആലപ്പുഴ ജില്ലയിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയ പറമ്പിൽ വീട്ടിൽ നൗഫൽ (38), കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ പുത്തേത്ത് ബംഗ്ലാവിൽ ജോസഫ് (34), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ കുളങ്ങര മുറിയിൽ കോലേപ്പള്ളിൽ മോഹനൻ (66) ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സക്കറിയാ ബസാർ ഭാഗത്ത് യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം( 35), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രൻ (54) എന്നിവരാണ് അറസ്റ്റിലായത്

കായംകുളം: എസ്ബിഐ ബാങ്കിൽ 36,500 രൂപയുടെ കള്ളനോട്ട് നിക്ഷേപിക്കാനെത്തിയ സംഭവത്തിൽ അഞ്ച് പ്രതികൾ കൂടി അറസ്റ്റിൽ. ആലപ്പുഴ ജില്ലയിൽ കീരിക്കാട് വില്ലേജിൽ കണ്ണമ്പള്ളിഭാഗം മുറിയിൽ വലിയ പറമ്പിൽ വീട്ടിൽ നൗഫൽ (38), കായംകുളം വില്ലേജിൽ കായംകുളം മുറിയിൽ പുത്തേത്ത് ബംഗ്ലാവിൽ ജോസഫ് (34), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ കുളങ്ങര മുറിയിൽ കോലേപ്പള്ളിൽ മോഹനൻ (66) ആലപ്പുഴ പടിഞ്ഞാറ് വില്ലേജിൽ സക്കറിയാ ബസാർ ഭാഗത്ത് യാഫി പുരയിടം വീട്ടിൽ ഹനീഷ് ഹക്കിം( 35), കരുനാഗപ്പള്ളി താലൂക്കിൽ ഓച്ചിറ വില്ലേജിൽ ചങ്ങൻ വവ്വാക്കാവ് പൈങ്കിളി പാലസ് വീട്ടിൽ അമ്പിളി എന്ന് വിളിക്കുന്ന ജയചന്ദ്രൻ (54) എന്നിവരാണ് അറസ്റ്റിലായത്.

പൊലീസ് ഇവരെയും ഇവരുടെ വീടുകളിലും നടത്തിയ പരിശോധനയിൽ 2,32,500 രൂപയുടെ കള്ളനോട്ടുകൾ കൂടി പിടിച്ചെടുത്തു. ഒന്നാം പ്രതി സുനിൽ ദത്തിനെയും രണ്ടാം പ്രതി അനസിനേയും നേരത്തേ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ഉൾപ്പെടെ ആകെ 2,69,000 രൂപയുടെ കള്ളനോട്ട് ആണ് ഇതുവരെ കണ്ടെത്തിയത്.

Read Also : പ്രഭാത സവാരിക്കെത്തിയ യുവതിയെ ആക്രമിച്ച സംഭവം: പ്രതിയെന്ന് സംശയിക്കുന്ന വ്യക്തിയുടെ രേഖാചിത്രം പുറത്ത് വിട്ട് പോലീസ് 

ജോസഫാണ് രണ്ടര ലക്ഷം രൂപ മുടക്കി അഞ്ച് ലക്ഷം രൂപയുടെ കള്ളനോട്ട് വാങ്ങിയത്. ആലപ്പുഴ സ്വദേശിയായ ഹനീഷ് ഹക്കിം ആണ് ഈ കള്ളനോട്ടുകൾ വയനാട് കല്പറ്റ സ്വദേശിയിൽ നിന്ന് വാങ്ങി നൽകിയതെന്ന് വിവരം. വയനാട് സ്വദേശിയെ കണ്ടെത്തി അറസ്റ്റ് ചെയ്യാനും കള്ളനോട്ട് ലഭിച്ച മാർഗ്ഗം കണ്ടെത്താനും അന്വേഷണം ഊർജ്ജിതമാക്കിയതായി കായംകുളം സി ഐ മുഹമ്മദ് ഷാഫി അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button