ഇന്ത്യൻ വിപണിയിൽ ശക്തമായ പ്രകടനം കാഴ്ചവെച്ച് ആഗോള ടെക് ഭീമനായ ആപ്പിൾ. സെപ്തംബറിൽ അവസാനിച്ച പാദത്തിൽ ഇന്ത്യയിൽ നിന്നും റെക്കോർഡ് വരുമാനമാണ് ആപ്പിൾ കൈവരിച്ചിട്ടുള്ളത്. സ്മാർട്ട്ഫോണുകൾ, ലാപ്ടോപ്പുകൾ, ഐപാഡ് എന്നിവയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കാൻ സാധിച്ചിട്ടുള്ളത്. ഐപാഡുകളും മാക്ബുക്കുകളും ഇന്ത്യൻ വിപണിയിലെ സാന്നിധ്യം ശക്തമാക്കാൻ ആപ്പിളിനെ സഹായിച്ചിട്ടുണ്ട്.
കണക്കുകൾ പ്രകാരം, സെപ്തംബറിൽ 90.1 ബില്യൺ ഡോളറിന്റെ വരുമാനമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സെപ്തംബറിന് പുറമേ, ജൂണിൽ അവസാനിച്ച പാദത്തിലും ഇന്ത്യൻ വിപണിയിൽ നിന്നും മികച്ച നേട്ടം കൈവരിച്ചിരുന്നു. സെപ്തംബറിൽ അവസാനിച്ച പാദം എതിരാളികളായ മെറ്റ, അൽഫബെറ്റ്, മൈക്രോസോഫ്റ്റ് എന്നിവരെ നിരാശരാക്കിയിരുന്നു. എന്നാൽ, നിക്ഷേപകരുടെ പ്രതീക്ഷയ്ക്കൊത്താണ് സെപ്തംബറിൽ ആപ്പിൾ മുന്നേറിയത്.
ഉത്സവ സീസണിനോട് അനുബന്ധിച്ച്, സ്മാർട്ട്ഫോണുകൾക്ക് നിരവധി തരത്തിലുള്ള ഓഫറുകൾ ആപ്പിൾ പ്രഖ്യാപിച്ചിരുന്നു. പ്രധാനമായും 30,000 രൂപയ്ക്ക് മുകളിൽ വിലയുള്ള പ്രീമിയം സ്മാർട്ട്ഫോണുകളുടെ 44 ശതമാനം വിപണി വിഹിതമാണ് ഇത്തവണ ആപ്പിൾ സ്വന്തമാക്കിയത്.
Post Your Comments