KeralaLatest NewsNews

ആലപ്പുഴയില്‍ ക്ഷേത്രത്തില്‍ തിരുവാഭരണം മോഷണം പോയി: സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌ 

ആലപ്പുഴ: അരൂര്‍ പുത്തനങ്ങാടി ക്ഷേത്രത്തിലെ തിരുവാഭരണം മോഷണം പോയി. ക്ഷേത്രത്തിലെ പത്ത് പവന്‍ വരുന്ന തിരുവാഭരണമാണ് മോഷണം പോയത്. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് മോഷണം നടന്നത്. പ്രതിയെന്ന് സംശയിക്കുന്ന ആളുടെ ദൃശ്യങ്ങളടങ്ങിയ സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്‌ വന്നിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. മുന്‍പും പരിസരപ്രദേശങ്ങളില്‍ സമാനമായ രീതിയില്‍ മോഷണം നടന്നിട്ടുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

സി.സി.ടി.വി ദൃശ്യങ്ങള്‍ കൂടി പരിശോധിച്ച് പ്രതിയെ പിടികൂടാന്‍ പോലീസ് ശ്രമം ഊര്‍ജിതമാക്കി. ക്ഷേത്രത്തിന്റെ ശ്രീകോവിലിലേക്ക് പ്രതി ചാടിക്കടക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button