KeralaLatest NewsNews

കോഴിക്കോട് പോക്സോ കേസില്‍ അധ്യാപകന്‍ പിടിയില്‍

കോഴിക്കോട്: കോഴിക്കോട് പതിനൊന്നു വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഒളിവിലായിരുന്ന അധ്യാപകന്‍ പിടിയില്‍. കളരാന്തിരി ചെന്ദനംപുറത്ത് അബ്ദുല്‍ മജീദ്(55)നെയാണ് കൊടുവള്ളി പൊലീസ് അറസ്റ്റ് ചെയ്തത്. കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വഭാവികത കണ്ട് അന്വേഷിച്ചപ്പോഴാണ് പീഡന വിവരം പുറത്തറിഞ്ഞത്.

അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് പെണ്‍കുട്ടി. കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍ കൊടുവള്ളി പോലീസ് കേസെടുത്തിട്ടുണ്ട്. അബ്ദുള്‍ മജീദിനായി പോലീസ് അന്വേഷണം നടത്തിവരവെയാണ് ഇയാളെ കഴിഞ്ഞ ദിവസം  കൊടുവള്ളി പോലീസ് ഇന്‍സ്പെക്ടര്‍ പി ചന്ദ്രമോഹന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.

പോലീസ് കേസെടുത്തതോടെ അബ്ദുള്‍ മജീദ് മുന്‍കൂര്‍ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും ജാമ്യാപേക്ഷ നിരസിക്കുകയായിരുന്നു. പ്രതിയെ ഇന്ന് കോഴിക്കോട് പോക്സോ കോടതിയില്‍ ഹാജരാക്കി റിമാന്‍റ് ചെയ്തു.  ഇയാളെ വിശദമായി ചോദ്യം ചെയ്യുമെന്നും മറ്റുകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് അന്വേഷിക്കുമെന്നും പോലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button