KeralaLatest NewsIndia

ഓട്ടോക്കാരനും ഷാരോണിന് കൊടുത്ത ജ്യൂസ് കൊടുത്തെന്ന് പെൺകുട്ടി, അയാൾക്കും സുഖമില്ലെന്ന് ഷാരോണുമായുള്ള ചാറ്റ് പുറത്ത്

തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ പാനിയം കുടിച്ച് മരിച്ച ഷാരോണും പെണ്‍സുഹൃത്തും തമ്മില്‍ നടത്തിയ വാട്‌സ്ആപ്പ് ചാറ്റ് വീട്ടുകാർ പുറത്ത് വിട്ടു. സംഭവം നടന്ന ഒക്ടോബര്‍ 14ന് ഇരുവരും നടത്തിയ ചാറ്റിന്റെ സ്‌ക്രീന്‍ഷോട്ടാണ് ബന്ധുക്കള്‍ പുറത്തുവിട്ടത്. പാനിയം നല്‍കിയതില്‍ ഷാരോണിനോട് പെണ്‍കുട്ടി ക്ഷമ ചോദിക്കുന്നതും ചാറ്റില്‍ വ്യക്തമാണ്. അമ്മയെ വീട്ടില്‍ കൊണ്ടുവിട്ട ഓട്ടോക്കാരനും ഇതേ പാനിയമാണ് കൊടുത്തതെന്നും അയാള്‍ക്കും വയ്യാതായിയെന്ന് ബന്ധു പറഞ്ഞതായി പെണ്‍കുട്ടി ഷാരോണിനോട് പറയുന്നുണ്ട്.

ഈ പെണ്‍സുഹൃത്ത് നല്‍കിയ കഷായവും ജ്യൂസും കുടിച്ചാണ് ഷാരോണ്‍ മരിച്ചതെന്നാണ് കുടുംബം പരാതി നല്‍കിയിരിക്കുന്നത്. ഷാരോണിന്റേത് ആസൂത്രിത കൊലപാതകമാണെന്നാണ് കുടുംബത്തിന്റെ ആരോപണം. അന്ധവിശ്വാസത്തെ തുടര്‍ന്ന് ആസിഡ് കലര്‍ത്തിയ വെള്ളം നല്‍കി കൊലപ്പെടുത്തിയെന്നും ഇവര്‍ പരാതിയില്‍ പറയുന്നു. സംഭവത്തില്‍ പാറശാല പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്. ഈ മാസം 14നായിരുന്നു ഷാരോണ്‍ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിയത്.

read also: ഷാരോൺ രാജിന്റേത് അന്ധവിശ്വാസത്തെ തുടർന്നുള്ള കൊലപാതകമെന്ന് ആരോപിച്ച് കുടുംബം

പെണ്‍കുട്ടി നല്‍കിയ ജ്യൂസ് കുടിച്ചതിന് പിന്നാലെ അവശനിലയിലായ ഷാരോണ്‍ ചികിത്സയിലായിരിക്കെ 25ന് മരിക്കുകയായിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി സംശയമുണ്ടെന്നും ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായും ഷാരോണിനെ ചികിത്സിച്ച ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. അതേസമയം, താന്‍ കഷായത്തില്‍ മറ്റൊന്നും ചേര്‍ത്തിട്ടില്ലെന്നും സ്ഥിരമായി കഴിച്ചുകൊണ്ടിരിക്കുന്നതാണ് അതെന്നും ഷാരോണിന്റെ സഹോദരന് അയച്ച സന്ദേശത്തില്‍ പെണ്‍കുട്ടി പറയുന്നു.

‘അന്ന് രാവിലെയും താന്‍ അത് കുടിച്ചതാണ്. അതിലൊന്നും കലര്‍ന്നിട്ടില്ല’ എന്നും അന്നായിരുന്നു അവസാനമായി അത് കുടിച്ചതെന്നും പറയുന്നുണ്ട്. ‘ഷാരോണെ കൊന്നിട്ട് എനിക്കെന്ത് കിട്ടാനാണ്. വീട്ടില്‍ നിന്ന് വേറെ ഒന്നും കഴിച്ചിട്ടില്ല. ഇവിടുന്ന് വിഷാംശം ഏല്‍ക്കാന്‍ സാധ്യതയില്ലെന്ന് ഉറപ്പ് നല്‍കുന്നു’ എന്നും പെണ്‍കുട്ടി പറയുന്നുണ്ട്.

shortlink

Post Your Comments


Back to top button