NewsNews

നാദാപുരം സമ്പൂർണ്ണ ശുചിത്വത്തിലേക്ക്: ശുചിത്വ മേന്മ കൂടിയിരിപ്പ് സംഘടിപ്പിച്ചു

 

നാദാപുരം: നാദാപുരം ഗ്രാമപഞ്ചായത്തിലെ 22 വാർഡുകളിലെ സാനിറ്റേഷൻ പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനായി ശുചിത്വ മേന്മ കൂടിയ്യിരിപ്പ് സംഘടിപ്പിച്ചു. ആരോഗ്യ ശുചിത്വ മേഖലയിൽ ആഗോള സുസ്ഥിര ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനായി ആവശ്യമായ ഇടപെടലുകൾ നടത്തി 2023 ജനുവരി 15 നകം സമ്പൂർണ്ണ ശുചിത്വ പദ്ധതി കൈവരിക്കുന്നതിന് വേണ്ടിയുള്ള ആക്ഷൻ പ്ലാൻ യോഗം അംഗീകരിച്ചു.

വാർഡ് തല അജൈവമാലിന്യ സംസ്ക്കരണം നൂറ് ശതമാനത്തിൽ എത്തിക്കാനും മലിനജലം ഒഴുക്കിവിടുന്ന വീടുകൾ കണ്ടുപിടിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കാനും മലിന ജലം ഒഴുക്കി വിടാത്ത പ്രദേശമായി ഓരോ വാർഡും മാറ്റാനും യോഗത്തിൽ തീരുമാനിച്ചു.

പഞ്ചായത്ത് പ്രസിഡന്റ് വി.വി മുഹമ്മദലി യോഗം ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഖില മര്യാട്ട് അധ്യക്ഷയായി. പഞ്ചായത്ത് സെക്രട്ടറി ടി. ഷാഹുൽഹമീദ് കർമ്മ പദ്ധതി വിശദീകരിച്ചു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ സി.കെ നാസർ, എം.സി സുബൈർ, ജനീദാ ഫിർദൗസ്, പഞ്ചായത്ത്‌ അംഗം ബാലകൃഷ്ണൻ, താലൂക്ക് ആശുപത്രി ഹെൽത്ത് ഇൻസ്പെക്ടർ സുരേന്ദ്രൻ കല്ലേരി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ കെ. സതീഷ് ബാബു ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സി.പ്രസാദ് എന്നിവർ പരിപാടിയിൽ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button