Latest NewsNewsLife Style

അകാലനരയാണോ പ്രശ്നം? വീട്ടിലുണ്ട് പൊടിക്കെെകൾ

അകാലനര ഇന്ന് മിക്ക ചെറുപ്പക്കാരിലും കണ്ട് വരുന്ന പ്രശ്നമാണ്. പാരമ്പര്യം ഒരു ഘടകമാണെങ്കിലും മറ്റു പല കാരണങ്ങളാലും നര ഉണ്ടാകാം. ജീവിതശൈലിയിലെ മാറ്റവും ഭക്ഷണരീതികളും അകാലനര നേരത്തെയാക്കുന്നതിനുള്ള കാരണങ്ങളാണ്. ചില പ്രകൃതിദത്തമായ ചേരുവകൾ ഉപയോ​ഗിച്ച് തന്നെ അകാലനര എളുപ്പം അകറ്റാം.

മുടിയുടെ നര മറയ്ക്കാൻ ഹെന്ന മികച്ചൊരു മാർ​ഗമാണ്. തലമുടിയ്ക്ക് കനം തോന്നിപ്പിക്കാനും താരൻ അകറ്റാനും തലയ്ക്ക് തണുപ്പേകാനും നല്ലൊരു പ്രതിവിധിയാണ് ഹെന്ന. ചെറു ചൂടുവെള്ളത്തിൽ ഹെന്ന പൊടി ചേർത്തശേഷം ക്രീം പരുവമാകുന്നതുവരെ ഇളക്കുക. അതിനുശേഷം തലമുടിയുടെ വേരുമുതൽ അറ്റം വരെ ഇത് തേച്ചു പിടിപ്പിക്കുക. ഒരു മണിക്കൂറിനുശേഷം ഇത് കഴുകി കളയുക.

വെളിച്ചെണ്ണ മുടിക്കും തലയോട്ടിക്കും നിരവധി ഗുണങ്ങൾ നൽകിയേക്കാം. വരണ്ടതും അടരുകളുള്ളതുമായ തലയോട്ടിയും താരനും തടയാനും മുടിയുടെ അറ്റം പിളരുന്നതും മുടി പൊട്ടുന്നതും തടയാൻ ഇത് സഹായിക്കും.

മുടി തഴച്ച് വളരാനും മുടികൊഴിച്ചിൽ കുറയ്ക്കാനും വെളിച്ചെണ്ണ മികച്ചൊരു പ്രതിവിധിയാണ്. ഇത് ഒരു നല്ല പ്രകൃതിദത്ത കണ്ടീഷണർ കൂടിയാണ്. കറിവേപ്പിലയിട്ട് കാച്ചിയ വെളിച്ചെണ്ണ തലയിൽ തേയ്ക്കുന്നത് അകാലനര ഇല്ലാതാക്കാൻ സഹായിക്കും.

മുടിയുടെ ആരോഗ്യത്തിന് ബദാം ഓയിലും ഏറെ മികച്ചത് തന്നെയാണ്. ഇതിലെ വൈറ്റമിൻ ഇ അടക്കമുള്ള പോഷകങ്ങൾ ആരോഗ്യത്തിന് ഏറെ ഗുണങ്ങൾ നൽകുന്നു. ബദാം ഓയിലിൽ അൽപം നാരങ്ങാനീര് ചേർത്ത് മുടിയിൽ പരുട്ടാം. ഇതു പോലെ ഒലീവ് ഓയിൽ, ബദാം ഓയിൽ, നാരങ്ങാനീര് എന്നിവ കലർത്തിയും മുടിയിൽ പുരട്ടാം. ഇതെല്ലാം മുടിയുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. ആഴ്ചയിൽ ഒന്നു രണ്ട് തവണ മുടിയിൽ ഇത് ചെയ്യാം.

മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ഫലപ്രദമാണ് ഉലുവ. പതിവായി ഉലുവ തലമുടിയിൽ തേയ്ക്കുന്നത് അകാലനരയെ ഒരു പരിധിവരെ ചെറുക്കുമെന്ന് പഠനങ്ങൾ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button