പട്ടിമറ്റം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ഗർഭിണിയാക്കിയ ശേഷം ഒളിവിൽ പോയ യുവാവ് അറസ്റ്റിൽ. ബിഹാർ വൈശാലി ജില്ലയിൽ മഞ്ജീത് കുമാറിനെയാണ് (22) പൊലീസ് പിടികൂടിയത്. കുന്നത്തുനാട് പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം. അന്യസംസ്ഥാന തൊഴിലാളികളായ ദമ്പതികളുടെ 13 വയസ്സായ മകളെയാണ് ഇയാൾ പീഡിപ്പിച്ചത്. തുടർന്ന്, ഒളിവിൽ പോയ ഇയാൾ ബിഹാർ, ഹരിയാന, ഉത്തർപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഉൾഗ്രാമങ്ങളിൽ മാറി മാറി താമസിച്ചു.
Read Also : പോക്സോ കേസില്‍ ശിക്ഷ അനുഭവിക്കവെ പരോളില്‍ പുറത്തിറങ്ങിയ യുവാവ് വീണ്ടും പോക്സോ കേസില്‍ പിടിയിലായി
പ്രത്യേക അന്വേഷണസംഘം ഇയാളെ ആഗ്രയിൽ നിന്നാണ് അറസ്റ്റ് ചെയ്തത്. കടന്നുകളയാൻ ശ്രമിച്ച പ്രതിയെ സാഹസികമായി പിന്തുടർന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു. ഐരാപുരത്തെ ഒരു കമ്പനിയിലായിരുന്നു പ്രതി ജോലി ചെയ്തിരുന്നത്.
എ.എസ്.പി അനുജ് പലിവാൽ, ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐ പി.വി. ജോയി, എ.എസ്.ഐ എൻ.കെ. ജേക്കബ്, എസ്.സി.പി.ഒമാരായ ടി.എ. അഫ്സൽ, ഇ.എസ്. ബിന്ദു, കെ.എ. സുബീർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments