
കോട്ടയം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റിൽ. ചങ്ങനാശേരി പായിപ്പാട് നാലുകോടി ഭാഗത്ത് തടത്തില്‍ ജയ്സിന് കൊച്ചുമോനെ (22)യാണ് അറസ്റ്റ് ചെയ്തത്. ചിങ്ങവനം പൊലീസ് ആണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
Read Also : ബേക്കറിയിൽ നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ റെയ്ഡ് : പഴകിയ ഭക്ഷണസാധനങ്ങൾ പിടിച്ചെടുത്ത് നശിപ്പിച്ചു
ഇയാള്‍ പെണ്‍കുട്ടിയെ പ്രണയം നടിച്ച് വശത്താക്കി പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെ തുടര്‍ന്ന് ചിങ്ങവനം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്യുകയും ഇയാളെ പിടികൂടുകയുമായിരുന്നു. ഇയാള്‍ക്കെതിരേ ചങ്ങനാശേരി സ്റ്റേഷനില്‍ മറ്റൊരു പോക്സോ കേസ് കൂടിയുണ്ടെന്ന് പൊലീസ് പറഞ്ഞു.
എസ്എച്ച്ഒ ടി.ആര്. ജിജു, എസ്ഐ റെജിമോന്, സിപിഒമാരായ എസ്. സതീഷ്, സലിമോന്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.
Post Your Comments