കഴുത്തിന് ചുറ്റുമുള്ള കറുപ്പ് വളരെ സാധാരണമായ ഒരു പ്രശ്നമാണ്. ഇത് ചില ലളിതമായ പ്രതിരോധ മാർഗ്ഗങ്ങളിലൂടെയും വീട്ടുവൈദ്യങ്ങളിലൂടെയും പരിഹരിക്കാവുന്നതാണ്. കഴുത്തിന് ചുറ്റുമുള്ള ഹൈപ്പർപിഗ്മെന്റേഷൻ വിവിധ കാരണങ്ങളാൽ സംഭവിക്കാം. കഴുത്ത് കറുക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്ന് ശുചിത്വമില്ലായ്മയാണ്. നിങ്ങൾ ദിവസവും കുളിച്ചാലും, കഴുത്തിന്റെ പിൻഭാഗം വൃത്തിയാക്കിയില്ലെങ്കിൽ, അത് കഴുത്തിൽ അഴുക്ക് അടിഞ്ഞുകൂടാൻ ഇടയാക്കും.
പൊണ്ണത്തടി, പോളിസിസ്റ്റിക് ഓവറി സിൻഡ്രോം, പ്രമേഹം എന്നിവ കഴുത്ത് കറുപ്പിക്കുന്നതിന് കാരണമാകുന്ന ചില കാരണങ്ങളാണെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. കൂടാതെ, കഴുത്തിന് ചുറ്റുമുള്ള ചർമ്മം വളരെ സെൻസിറ്റീവ് ആണ്. അതിനാൽ, ഹോർമോൺ മാറ്റങ്ങൾക്ക് പുറമേ, സൂര്യപ്രകാശം എളുപ്പത്തിൽ ബാധിക്കും. പുറത്ത് പോകുമ്പോൾ കഴുത്തിന്റെ പിൻഭാഗത്തും സൺസ്ക്രീൻ പുരട്ടുന്നത് നല്ലതാണ്. കഴുത്തിന് ചുറ്റുമുള്ള കറുപ്പ് മാറാൻ സഹായിക്കുന്ന രണ്ട് ചേരുവകൾ…
ചർമ്മത്തെ വെളുപ്പിക്കാൻ സഹായിക്കുന്ന പ്രകൃതിദത്ത ബ്ലീച്ചിംഗ് ഏജന്റാണ് ഉരുളക്കിഴങ്ങ് എന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇരുമ്പ്, വൈറ്റമിൻ സി, റൈബോഫ്ലേവിൻ എന്നിവയാൽ സമ്പന്നമായ ഇവ ചർമ്മസംരക്ഷണത്തിനും സഹായിക്കുന്നു. ഒരു പഠനമനുസരിച്ച് ഉരുളക്കിഴങ്ങിൽ കാണപ്പെടുന്ന സൈറ്റോകൈൻ, അസെലിക് ആസിഡ് എന്നീ സംയുക്തങ്ങൾ മുഖക്കുരുവും അനുബന്ധ വീക്കവും കുറയ്ക്കാൻ സഹായിക്കുന്നു. ഒരു ഉരുളക്കിഴങ്ങ് കഷ്ണം ഉപയോഗിച്ച് കഴുത്തിലെ ഇരുണ്ട ഭാഗങ്ങളിൽ വൃത്താകൃതിയിൽ 5 മിനിറ്റ് നേരം മസാജ് ചെയ്യുന്നത് കറുപ്പ് മാറാൻ സഹായകമാണ്.
കറ്റാർവാഴയുടെ സജീവ ഘടകമായ അലോയിൻ മെലാനിൻ കുറയ്ക്കുന്നതിന് കാരണമാകുമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ഇത് ചർമ്മത്തിന് തിളക്കം നൽകുന്നതിന് മാത്രമല്ല, തണുത്ത ജെൽ ചർമ്മത്തെ മോയ്സ്ചറൈസ് ചെയ്യുകയും ഏതെങ്കിലും തരത്തിലുള്ള ചൊറിച്ചിൽ നിന്ന് ആശ്വാസം നൽകുകയും ചെയ്യുന്നു. ആഴ്ചയിൽ രണ്ടോ മൂന്നോ ദിവസം കറ്റാർവാഴ ജെല്ലും ഒരു സ്പൂൺ തൈര് ചേർത്ത് മിക്സ് ചേർത്ത് കഴുത്തിന് ചുറ്റും പുരട്ടുന്നത് ഏറെ നല്ലതാണ്.
Post Your Comments