തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരക്കാരെ വിമര്‍ശിച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. വിഴിഞ്ഞം തുറമുഖം അടച്ചു പൂട്ടണം എന്ന ഒരു ആവശ്യം ഒഴികെ എല്ലാം അംഗീകരിക്കാൻ സർക്കാർ തയ്യാറാണെന്ന് വി ശിവൻകുട്ടി പറഞ്ഞു. ചർച്ചയിൽ ഒന്ന് പറയുകയും പുറത്തു പോയി മറ്റൊന്ന് പറയുകയുമാണ് നേതാക്കൾ ചെയ്യുന്നത്. സമര സമിതി തന്നെ രണ്ടായിരിക്കുകയാണെന്ന് പോലീസുകാർ ഭൂമിയോളം താഴുന്നുവെന്നും ശിവന്‍കുട്ടി വിമര്‍ശിച്ചു. എങ്ങിനെയെങ്കിലും ഒരു കലാപം ഉണ്ടാക്കണമെന്ന നീക്കമാണ് സമരക്കാർ നടത്തുന്നത്. ദയവ് ചെയ്ത് നടക്കാത്ത കാര്യത്തിൻ്റെ പേരിൽ കലാപഭൂമിയാക്കരുതെന്ന് സമരക്കാരോട് അപേക്ഷിക്കുയാണെന്നും നടക്കാത്ത കാര്യത്തിന്റെ പേരിൽ കലാപം ഉണ്ടാക്കരുതെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.
ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ച സാഹചര്യത്തിൽ സമരം അവസാനിപ്പിക്കാന്‍ മനസുള്ളവര്‍ സമരസമിതി നേതൃത്വത്തിലുണ്ട്. എന്നിട്ടും സമരം നിർത്തിവെക്കാൻ തയ്യാറാകാത്തതിൽ ദുരൂഹതയുണ്ട്.
സമരസമിതിയിൽ ഒരു കൂട്ടർ രാഷ്ട്രീയം കളിക്കുന്നുണ്ടോ എന്ന് തോന്നിപ്പിക്കുന്ന തരത്തിലാണ് സംഭവങ്ങളുടെ മുന്നോട്ടുപോക്കെന്നും മന്ത്രി കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിരുന്നു.
Post Your Comments