Latest NewsNewsBusiness

മുന്നേറ്റം കാഴ്ചവച്ച് സൂചികകൾ, വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു

മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചിക എന്നിവ 0.4 ശതമാനം നേട്ടം കൈവരിച്ചു

സൂചികൾ കുതിച്ചുയർന്നതോടെ വ്യാപാരം നേട്ടത്തിൽ അവസാനിപ്പിച്ചു. സെൻസെക്സ് 212.88 പോയിന്റാണ് ഉയർന്നത്. ഇതോടെ, സെൻസെക്സ് 59,756.84 ൽ വ്യാപാരം അവസാനിപ്പിച്ചു. നിഫ്റ്റി 80.70 പോയിന്റ് നേട്ടത്തിൽ 17,736.95 ലാണ് വ്യാപാരം അവസാനിപ്പിച്ചത്. അതേസമയം, മിഡ്ക്യാപ് സൂചിക, സ്മോൾക്യാപ് സൂചിക എന്നിവ 0.4 ശതമാനം നേട്ടം കൈവരിച്ചു.

ടാറ്റ സ്റ്റീൽ, പവർ ഗ്രിഡ്, സൺ ഫാർമ, ആക്സിസ് ബാങ്ക്, ഭാരതി എയർടെൽ, കൊട്ടക് മഹീന്ദ്ര ബാങ്ക്, എം ആൻഡ് എം, എച്ച്ഡിഎഫ്സി, ഡോ. റെഡ്ഡീസ് ലബോറട്ടറീസ്, ടൈറ്റൻ തുടങ്ങിയ കമ്പനികൾ മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതേസമയം, വിപ്രോ, ടെക് എം, നെസ്‌ലെ, ഏഷ്യൻ പെയിന്റ്സ്, ബജാജ് ട്വിൻസ് തുടങ്ങിയ കമ്പനികളുടെ ഓഹരികൾക്ക് നേരിയ തോതിൽ മങ്ങലേറ്റു. ഈ കമ്പനികളുടെ ഓഹരികൾ 2 ശതമാനമാണ് ഇടിഞ്ഞത്.

Also Read: മിഡിൽ ഈസ്റ്റിൽ നിന്നും ഇന്ത്യയിലേക്കുള്ള എണ്ണ ഇറക്കുമതിയിൽ ഇടിവ്, മുന്നേറ്റം തുടർന്ന് റഷ്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button